ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസയുമായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.വ്യാഴാഴ്ച്ച 65-ാം പിറന്നാള്‍ ആഘോഷിക്കുന്ന മോദിക്കുള്ള ആശംസ രാഹുല്‍ ഇങ്ങനെ കുറിച്ചു ‘പിറന്നാള്‍ ആഘോഷിക്കുന്ന മോദിജിക്ക് ആശംസകള്‍’.
മോദിയെ പ്രശംസിച്ചതിന്റെ പേരില്‍ മുമ്പ് പലതവണ പാര്‍ട്ടി നേതൃത്വത്തിന്റെ പഴികേട്ടിട്ടുള്ള ശശി തരൂര്‍ എംപിയും ആശംസ നേര്‍ന്നു.അദ്ദേഹം ആശംസ നേരുന്നതിനൊപ്പം രാഷ്ട്രീയമായുള്ള എതിര്‍പ്പ് തുടരുമെന്ന് ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.രാഷ്ട്രപതി പ്രണാബ് മുഖര്‍ജി,ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്,ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല തുടങ്ങിയ പ്രമുഖരും മോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു.
INDIANEWS24.COM NEWDELHI