jio 800x100
jio 800x100
728-pixel-x-90
<< >>

നരേന്ദ്ര മോഡി മന്ത്രി സഭ അധികാരമേറ്റു,45 മന്ത്രിമാര്‍,ഏഴു വനിതകള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ ദാസ് മോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ വൈകുന്നേരം 6.00 നു  നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി അദ്ദേഹത്തിനും മന്ത്രിസഭയിലെ ഇതര അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.മോദി ഉള്‍പ്പെടെ 46 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.സത്യപ്രതിജ്ഞാ ചടങ്ങ് ഒരുമണിക്കൂര്‍ 20 മിനിറ്റ് നീണ്ടു നിന്നു.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കാവല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്,പാക് പ്രധാനമന്ത്രി നവാഷ് ഷെരീഫ്,ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജ പക്സേ തുടങ്ങി  ബംഗ്ലാദേശ് ഒഴികെയുള്ള സാര്‍ക്ക് രാഷ്ട്രങ്ങളിലെ തലവന്മാരടക്കം ക്ഷണിക്കപ്പെട്ട 2500 ഓളം പേരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

അദ്വാനി,മുരളി മനോഹര്‍ ജോഷി എന്നിവരൊഴികെ രാജ്‌നാഥ് സിങ്, സുഷുമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായ്ഡു തുടങ്ങിയ പ്രമുഖരെല്ലാം മന്ത്രിസഭയിലുണ്ട്. 23 പേര്‍ കാബിനറ്റ് മന്ത്രിമാരും 10 പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമാണ്. മോദി മന്ത്രിസഭയില്‍ 12 സഹമന്ത്രിമാരുമുണ്ട്.

എന്‍.ഡി.എ ഘടകകക്ഷികളായ ടി.ഡി.പിക്കും, ശിവസേനയ്ക്കും, അകാലിദളിനും ഓരോ കാബിനറ്റ് മന്ത്രി സ്ഥാനമാണ്പ നല്‍കിയിരിക്കുന്നത്.രാജ് നാഥ്‌ സിംഗ്,സുഷുമ സ്വരാജ്,അരുണ്‍ ജെയ്റ്റ്‌ലി,വെങ്കയ്യ നായ്ഡു,നിതിന്‍ ഗഡ്കരി,സദാനന്ദ ഗൗഡ,ഉമാഭാരതി,നജ്മ ഹെപ്തുള്ള,ഗോപിനാഥ് മുണ്ടെ,രാംവിലാസ് പാസ്വാന്‍,കല്‍രാജ് മിശ്ര,മേനക ഗാന്ധി,എച്ച്.അനന്തകുമാര്‍,രവിശങ്കര്‍ പ്രസാദ്,അനന്ത് ഗീഥെ,അശോക് ഗജപതി രാജു,ഹര്‍സിമ്രത് കൗര്‍,നരേന്ദ്ര സിങ് ടോമര്‍,ജ്വല്‍ ഓറം,രാധ മോഹന്‍ സിങ്,തവാര്‍ ചന്ദ് ഗെഹ്‌ലോട്ട്,സ്മൃതി ഇറാനി,ഡോ.ഹര്‍ഷവര്‍ധന്‍ എന്നിവരാണ് 23 കാബിനറ്റ് മന്ത്രിമാര്‍.

സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിമാരായി വി.കെ സിംഗ്,സന്തോഷ് ഗാംഗ്‌വാര്‍,ശ്രീപദ് നായ്ക്,ധര്‍മ്മേന്ദ്ര പ്രധാന്‍,സര്‍വനനന്ദ സനോവാള്‍ ,പ്രകാശ് ജാവദേകര്‍,പീയുഷ് ഗോയല്‍,ജിതേന്ദ്ര സിങ്,നിര്‍മ്മല സീതാരാമന്‍,റാവു ഇന്ദര്‍ജിത് സിങ് എന്നിവര്‍ സ്ഥാനമേറ്റു.

ജി.എം സിദ്ധേശ്വര,മനോജ് സിന്‍ഹ,നിഹാല്‍ ചന്ദ്,ഉപേന്ദ്ര കുശ്‌വാഹ,പൊന്‍ രാധാകൃഷ്ണന്‍ ,കിരണ്‍ റിജ്ജു,കൃഷ്ണപാല്‍ ഗുജ്ജര്‍,സഞ്ജീവ് കുമാര്‍,മന്‍സുഖ് ഭായ് വാസ,റാവുസാഹിബ് ഡാന്‍വെ ,വിഷ്ണു ദേവ് സായ്,സുദര്‍ശന്‍ ഭഗത് എന്നിവര്‍ സഹ മന്ത്രിമാരായി ചുമതലയേറ്റു.

ഏഴു വനിതാമന്ത്രിമാരാണ് മോദി മന്ത്രിസഭയിലുള്ളത്‌.ഇവരില്‍ ആറു പേര്‍ക്കും കാബിനറ്റ്‌ റാങ്ക് നല്‍കിയിട്ടുണ്ട്.സുഷമാ സ്വരാജ്,ഉമാ ഭാരതി,നജ്മ ഹെപ്ത്തുള്ള,മേനക ഗാന്ധി,ഹര്‍സിമ്രത്‌ കൌര്‍,സ്മൃതി ഇറാനി എന്നിവരാണ് കാബിനറ്റ്‌ റാങ്കുള്ള വനിതാ മന്ത്രിമാര്‍.നിര്‍മ്മല സീതാരാമന്‍ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയായി സ്ഥാനമേറ്റു.

നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെൻ മകൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് ടി.വിയിൽ കണ്ടു. മുതിര്‍ന്ന ബി ജെ പി നേതാവ് എൽ.കെ.അദ്വാനി മകൾ പ്രതിഭയുമൊത്താണ് രാഷ്ട്രപതി ഭവൻ അങ്കണത്തിലെത്തിയത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും 5.40ന് തന്നെ രാഷ്ട്രപതി ഭവന്‍ അങ്കണത്തിലെത്തി.

റിലയൻസ്  ഉടമകളായ മുകേഷ് അംബാനിയും അനിൽ അംബാനിയും അമ്മ കോകിലാ ബെനും ചടങ്ങിനെത്തിയിരുന്നു. ബോളിവുഡ് നടി ഹേമമാലിനി എം.പി ഭർത്താവ് ധർമേന്ദ്രയ്ക്കൊപ്പമാണ് എത്തിയത്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമും ചടങ്ങിൽ സന്നിഹിതനായിരുന്നു. പശ്ചിമ ബംഗാൾ ഗവർണർ എം.കെ.നാരായണൻ,​ അസം മുഖ്യമന്ത്രി തരുൺ ഗോഗോയ്,​ കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള,​ കേരള ഗവർണർ ഷീലാ ദീക്ഷിത്,​ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ ബോളിവുഡ് നടൻ സൽമാൻ ഖാൻ തുടങ്ങിയവരും ചടങ്ങിനെത്തി.

കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി,​ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ,​ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവർ ചടങ്ങിൽ പങ്കെടുത്തില്ല.കേരളത്തില്‍ നിന്ന് ഒ.രാജഗോപാലുല്‍പ്പെടെ ബി ജെ പി നേതാക്കളുടെ ഒരു വന്‍ നിര തന്നെ ചടങ്ങില്‍ സംബന്ധിച്ചു.കേരളത്തിലും രാജ്യമൊട്ടാകെയുള്ള ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ഇന്ന് ഉത്സവ ദിനമായിരുന്നു.തങ്ങളുടെ പ്രിയ നേതാവ് ഇന്ത്യയുടെ അമരക്കാരനാകുന്നത് അവര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ദീപാവലി സമാനമായി പടക്കങ്ങള്‍ പൊട്ടിച്ചും ആഘോഷിച്ചു.

INDIANEWS24 NEW DELHI

 

 

 

Leave a Reply