jio 800x100
jio 800x100
728-pixel-x-90
<< >>

നരേന്ദ്ര മോഡി ചുമതലയേറ്റു,​ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമയം രാവിലെ കൃത്യം ഒന്‍പത് മണിക്ക് നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റു. നരേന്ദ്ര മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകളും പ്രഖ്യാപിച്ചു. ബി ജെ പി അധ്യക്ഷന്‍ കൂടിയായ രാജ്‌നാഥ്‌സിങ്ങാണ് ആഭ്യന്തരമന്ത്രി. അദ്ദേഹം ബി ജെ പി അധ്യക്ഷ സ്ഥാനം ഉടന്‍ തന്നെ ഒഴിയും. മോഡിയുടെ വിശ്വസ്ഥനായ അരുണ്‍ ജെയ്റ്റലി ധനകാര്യവും പ്രതിരോധവും കോര്‍പ്പറേറ്റ് അഫെഴ്‌സും ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യും.ബി ജെ പി നേതാവ്സുഷമ സ്വരാജിനു വിദേശകാര്യ വകുപ്പിന്റെ ചുമതല നല്‍കി.പ്രമുഖ ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദിനു കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി, നിയമം, നീതിനിര്‍വഹണം എന്നീ സുപ്രധാന വകുപ്പുകള്‍ ലഭിച്ചു.
പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്, നയപരമായ കാര്യങ്ങള്‍, മറ്റു മന്ത്രിമാര്‍ക്ക് വിഭജിച്ചു നല്‍കാത്ത വകുപ്പുകള്‍ എന്നിവ പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്യും.
മുന്‍ ബി ജെ പി അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനു നഗരവികസനം, ഭവനവകുപ്പ്, ദാരിദ്ര്യ നിര്‍മാര്‍ജനം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളും മുന്‍ കര്‍ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയ്ക്ക് സുപ്രധാനമായ റെയില്‍വെ വകുപ്പും നല്‍കി.മുന്‍ ബി ജെ പി അധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരിക്ക് ഗതാഗതം, ദേശീയപാത, ഷിപ്പിങ് എന്നീ വകുപ്പുകളുടെ ചുമതല നല്‍കി.
നരേന്ദ്ര മോദി മന്ത്രിസഭയിലെ ന്യൂനപക്ഷ പ്രതിനിധിയായ ഡോ. നജ്മ ഹെപ്ത്തുള്ളയ്ക്ക് ന്യൂനപക്ഷകാര്യ വകുപ്പ് തന്നെ നല്‍കിയത് ശ്രദ്ധേയമായി.മേനകാ ഗാന്ധിക്ക് വനിതാ ശിശുക്ഷേമവും സ്മൃതി ഇറാനിക്ക് മാനവവിഭവശേഷി വകുപ്പും നല്‍കി.ബി ജെ പി യുടെ തീപ്പൊരി നേതാവ് ഉമാഭാരതിക്ക് ജലവിഭവം, ഗംഗാ പുനരുദ്ധാരണം എന്നീ വകുപ്പുകള്‍ ലഭിച്ചു.
മറ്റു കാബിനറ്റ്‌ മന്ത്രിമാരുടെ വകുപ്പുകള്‍ ചുവടെ നല്‍കുന്നു :
ഗോപിനാഥ് മുണ്ടെ-ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, മാലിന്യനിര്‍മാര്‍ജനം കല്‍രാജ് മിശ്ര-മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്. എച്ച്. അനന്ത്കുമാര്‍-വളം, രാസവസ്തു വകുപ്പ്. ഡോ. ഹര്‍ഷ്‌വര്‍ധന്‍- ആരോഗ്യം താവര്‍ചന്ദ് ഗെലോട്ട്-സാമൂഹ്യക്ഷേമം. രാംവിലാസ് പാസ്വാന്‍-ഭക്ഷ്യ, പൊതുവിതരണം, കണ്‍സ്യൂമര്‍ അഫയേഴ്‌സ്. അശോക് ഗജപതി രാജു-വ്യോമഗതാഗതം. ആനന്ദ് ഗീഥെ-ഹെവി ഇന്‍ഡസ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ്. ഹര്‍സിമ്രത് കൗര്‍-ഭക്ഷ്യസംസ്‌കരണ വ്യവസായം. നരേന്ദ്രസിങ് തോമര്‍-ഖനി, സ്റ്റീല്‍, തൊഴില്‍. ജുവല്‍ ഓറം- ആദിവാസി ക്ഷേമം. രാധാമോഹന്‍ സിങ്-കൃഷി.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുടെ വകപ്പുകള്‍ താഴെ പറയും പ്രകാരമാണ് :
ഡോ. ജിതേന്ദ്രസിങ്-ശാസ്ത്ര സാങ്കേതികം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്.
നിര്‍മല സീതാരാമന്‍-വാണിജ്യവും വ്യവസായവും (സ്വതന്ത്ര ചുമതല).
ജനറല്‍ വി.കെ.സിങ്-വിദേശകാര്യം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം (സ്വതന്ത്ര്യ ചുമതല). പ്രവാസികാര്യം.
ഇന്ദര്‍ജിത്ത് റാവു സിങ്- ആസൂത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍ഹണം, പ്രതിരോധം.
സന്തോഷ് ഗാംഗ്‌വാര്‍-ടെക്‌സ്‌റ്റൈല്‍സ് (സ്വതന്ത്ര ചുമതല), പാര്‍ലമെന്ററി കാര്യം, ജലവിഭവ വികസനം, റിവര്‍ മാനേജ്‌മെന്റ്, ഗംഗാ പുനരുദ്ധാരണം.
ശ്രീപദ്‌റാവു നായിക്-സംസ്‌കാരം, ടൂറിസം,
ധര്‍മേന്ദ്ര പ്രധാന്‍- പെട്രോളിയവും പ്രകൃതി വാതകവും (സ്വതന്ത്ര്യ ചുമതല).
സര്‍വാനന്ദ് സോനോവാള്‍-സ്‌കില്‍ ഡെവലപ്‌മെന്റ് എന്‍ട്രപ്രനേഷിപ്പ്, യുവജനകാര്യം, സ്‌പോര്‍ട്‌സ് (സ്വതന്ത്ര ചുമതല).
പ്രകാശ് ജാവദേക്കര്‍ (വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് (സ്വതന്ത്ര ചുമതല), പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര്യ ചുമതല). പാര്‍ലമെന്ററി കാര്യം.
പീയുഷ് ഗോയല്‍-ഊര്‍ജം (സ്വതന്ത്ര ചുമതല), കല്‍ക്കരി (സ്വതന്ത്ര ചുമതല), ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (സ്വതന്ത്ര ചുമതല).

 

മറ്റു സഹമന്ത്രിമാര്‍ :

മനോജ് സിന്‍ഹ (റെയില്‍വേസ്).
നിഹാല്‍ചന്ദ് (രാസവളം, രാസ്‌വസ്തു.
ഉപേന്ദ്ര കുശ്‌വാഹ-ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, സാനിറ്റേഷന്‍.
പൊന്‍ രാധാകൃഷ്ണന്‍-ഹെവി ഇന്‍സ്‌സ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ്.
കിരണ്‍ റിജിജു- ആഭ്യന്തരം. കൃഷന്‍ പാല്‍-ഗതാഗതം, ദേശീയപാത, ഷിപ്പിങ്.
ഡോ. സഞ്ജീവ് ബന്യാല്‍-കൃഷി, ഭക്ഷ്യ സംസ്‌കരണം.
മാന്‍സുക്ഭായ് വാസവ- ആദിവാസിക്ഷേമം.
റാവു സാബ് ധന്‍വേ-കണ്‍സ്യൂമര്‍ അഫയേഴ്‌സ്, ഭക്ഷ്യ, പൊതുവിതരണം,
വിഷ്ണു ദേവ് സായ്-ഖനി, സ്റ്റീല്‍, തൊഴില്‍
സുദര്‍ശന്‍ ഭഗത്-സാമൂഹ്യക്ഷേമം
ജി.എം.സിദ്ധേശ്വര-വ്യോമഗതാഗതം
നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു വൈകിട്ട് ചേരും.ചില സുപ്രധാന നയങ്ങള്‍ ഇന്ന് തന്നെ മോദി പ്രഖ്യാപിക്കും എന്നാണറിയുന്നത്.
INDIANEWS24 NEWDELHI

Leave a Reply