jio 800x100
jio 800x100
728-pixel-x-90
<< >>

നരേന്ദ്ര മോഡിയെ ഇനി വിലയ്ക്ക് വാങ്ങാം !

നരേന്ദ്രമോഡി നിങ്ങൾക്കരികിൽ ഒരു പക്ഷെ പല രൂപങ്ങളിലാവാം ഇനി മുതല്‍ എത്തുന്നത്.രാഷ്‌ട്രീയക്കാരനായ,നിയുക്ത പ്രധാനമന്ത്രിയായ മോഡി നമുക്ക് സുപരിചിതനാണ്.പക്ഷെ ധോണിയുടെയും ഐശ്വര്യ റായിയുടെയും മാര്‍ക്കറ്റ് ഇടിച്ചു കൊണ്ട് നവ രൂപത്തിലും ഭാവത്തിലും എത്തുന്ന മോഡിയെക്കുറിച്ചു ആരെങ്കിലും ചിന്തിച്ചുട്ടുണ്ടോ? നവ ബിസിനസ് മോഡല്‍ ആയി മോഡിയെ അവതരിപ്പിച്ചു തുടങ്ങി എന്നാണു വാര്‍ത്ത.

വാർത്ത കേട്ട് തെറ്റിദ്ധരിക്കേണ്ട. നിയുക്തപ്രധാനമന്ത്രി പുതിയ ബിസിനസ് തു‌ടങ്ങിയോ എന്ന ചിന്തയും വേണ്ട. വർഷങ്ങളായി മോഡിക്ക് വേണ്ടി വസ്ത്രങ്ങൾ തയ്യാറാക്കുന്ന ഗ്രൂപ്പിന്റെ പുതിയ വിപണന തന്ത്രമാണ് ചര്‍ച്ചാവിഷയമാകുന്നത്.അവര്‍ സ്ത്രീകളെ ആകർഷിക്കാൻ മോഡിയുടെ മുഖം പ്രിന്റ്‌ ചെയ്ത 150 സാരികൾ പരീക്ഷണാർഥം വിപണിയിലിറക്കി.ആദ്യ ദിവസം തന്നെ 2150 രൂപ വിലയിട്ടിട്ടു കൂടി സാരികള്‍ ചൂടപ്പം പോലെ വിറ്റു പോയി.
namo t shirtസാധാരണഗതിയില്‍ അതി പ്രശസ്തരായ താരങ്ങൾ സിനിമയില്‍ ഉപയോഗിച്ച മോഡല്‍ ഉല്പ്പന്നങ്ങൾക്കാണ് പൊതുവെ ഇത്രയധികം ഡിമാന്റ് ഉയരുക.എന്നാല്‍ ഇന്ത്യയിൽആദ്യമായിട്ടായിരിക്കും ഒരു രാഷ്ട്രീയനേതാവിന്റെ പേരിൽ ഉല്പന്നം ഇറങ്ങുന്നതും വിപണി പിടിച്ചടക്കുന്നതും.ഏതായാലും കമ്പനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.സാരി മാത്രമല്ല മോഡി കുർത്ത,മോഡി ജാക്കറ്റ് ,മോഡി ബ്രാൻഡഡ്‌ ടീ ഷർട്ടുകൾ എന്നിവയും വിപണിയില്‍ ചലനം സൃഷ്ടിച്ചിരിക്കുകയാണ്.

മോഡി തരംഗം ഈ ഉല്പന്നങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കുന്നില്ല.മോഡിയുടെ മുഖം ആലേഖനം ചെയ്ത പെൻ ഡ്രൈവ്,പേന,കോഫി മഗ്,ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ സ്ത്രീകൾ ഉപയോഗിക്കുന്ന പെപ്പർ സ്പ്രേ,സ്റ്റിക്കറുകൾ,മാല വള,ബെൽറ്റ്‌,കീ ചെയിൻ എന്ന് വേണ്ട സകല വിധ സാധന സാമഗ്രികളിലും മോഡി കയറികൂടിയിട്ടുണ്ട്.ഇലക്ട്രോണിക് വിഭാഗങ്ങളെയും ഒഴിവാക്കിയിട്ടില്ല.മൗസ്,കീ പാഡ് ,മൊബൈൽ പൗച്ച് എന്നിവയിലും മോഡിയുടെ ചിത്രം ആലേഖനം ചെയ്തു  കഴിഞ്ഞിട്ടുണ്ട്.ഉപഭോക്താക്കളെ ആകർഷിക്കാൻ പല ഉത്പന്നങ്ങളിലും മോഡിയുടെ ഒപ്പും namo maniaസീൽ ചെയ്തിട്ടുണ്ട്.മോഡി ഉല്പ്പന്നങ്ങളുടെ ആവശ്യക്കാർ ഏറ്റവും കൂടുതൽ ഉള്ളത് ഡൽഹി,മുംബൈ,ഗുജറാത്ത് എന്നിവിടങ്ങളിലാണ്. ദി നമോ സ്റ്റോർ.കോം,മോഡി മാനിയ .കോം എന്നീ ഓണ്‍ലൈൻ സ്റ്റോറു കളിലൂടെയാണ് ഇത്തരം ചെറിയ ഉല്പന്നങ്ങളുടെ വില്പ്പന നടക്കുന്നത്.

JITHESH DAMODAR INDIANEWS24

 

Leave a Reply