jio 800x100
jio 800x100
728-pixel-x-90
<< >>

നരേന്ദ്ര മോഡിക്ക് മനുഷ്യബോംബ്‌ ഭീഷണി

മുംബൈ: ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിക്ക് മനുഷ്യ ബോംബ്‌ ഭീഷണി ഉള്ളതായി ഇന്റെലിജെന്‍സ്‌ . ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധത്തിന്റെ മോഡലിലാണ് നരേന്ദ്ര മോഡിക്കെതിരെയും ഭീകരര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതത്രേ.

മോഡിയുടെ മണ്ഡലങ്ങളായ വാരണാസിയോ വഡോദരയോ ആകാം വധശ്രമത്തിനു തെരഞ്ഞെടുക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ഇതേക്കുറിച്ച് ബി ജെ പി യുടെയോ നരേന്ദ്ര മോഡിയുടെയോ പ്രതികരണം ലഭ്യമായിട്ടില്ല.വാര്‍ത്ത ഔദ്യോഗികമായി  സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply