728-pixel-x-90-2-learn
728-pixel-x-90
<< >>

നരേന്ദ്രമോഡിയുടെ പിന്‍ഗാമിയായി ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്തില്‍ സ്ഥാനമേറ്റു

അഹമ്മദാബാദ്: നരേന്ദ്ര മോഡിയുടെ പിന്‍ഗാമിയായി ഗുജറാത്തിലെ ആനന്ദി ബെന്‍ പട്ടേല്‍  അധികാരമേറ്റു. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിയാണ് എഴുപത്തിരണ്ടുകാരിയായ ആനന്ദി ബെന്‍ മുഖ്യമന്ത്രിപദമേല്‍ക്കുന്നത്.ബുധനാഴ്ചയാണ് പതിമൂന്ന് വര്‍ഷത്തെ ഭരണത്തിനുശേഷം നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിപദം രാജിവച്ചത്. തുടര്‍ന്ന് ബി.ജെ.പി. എം.എല്‍.എമാര്‍ ആനന്ദി ബെന്‍ പട്ടേലിനെ ഏകകണ്ഠമായി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

ഗവര്‍ണര്‍ കമല ബെനിവാല്‍ പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നേരത്തെ മോദി മന്ത്രിസഭയിലെ റവന്യൂ, നഗരവികസന വകുപ്പ് മന്ത്രിയായിരുന്നു.റിട്ട. സ്‌കൂള്‍ അധ്യാപികയായ ആനന്ദിബെന്‍ 1987ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1998 മുതല്‍ നിയമസഭയില്‍ അംഗമായ ഇവര്‍ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗംകൂടിയാണ്.ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരും സംബന്ധിച്ചു.

INDIANEWS 24 NEWDELHI

Leave a Reply