728-pixel-x-90-2-learn
728-pixel-x-90
<< >>

നരസിംഹം ദുബായില്‍ പ്രദര്‍ശിപ്പിച്ചു; കാണാന്‍ മോഹന്‍ലാലും

മലയാളസിനിമയില്‍ കളക്ഷന്‍ റെക്കോഡ് തിരുത്തിക്കുറിച്ച് ചരിത്രം സൃഷ്ടിച്ച മോഹന്‍ലാല്‍ ചിത്രം നരസിംഹം വീണ്ടും പ്രദര്‍ശനത്തിനെത്തിച്ചു.ചിത്രത്തിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബായിയില്‍ നടത്തിയ പരിപാടിയിലാണ് പ്രദര്‍ശിപ്പിച്ചത്.പരിപാടിയില്‍ പങ്കെടുക്കാന്‍ ചിത്രത്തില്‍ ഇന്ദുചൂഡനായി തകര്‍ത്ത മോഹന്‍ലാലും എത്തിയിരുന്നു.

നരസിംഹം റിട്ടേണ്‍സ് എന്നു പേരിട്ടിരിക്കുന്ന പരിപാടി ഡിസംബര്‍ 5ന് ദുബായി ഗോള്‍ഡന്‍ സിനിമാസില്‍ വച്ചായിരുന്നു നടന്നത്. ആഘോഷത്തോടനുബന്ധിച്ച് നടത്തിയ നരസിംഹത്തിന്റെ സ്‌പെഷല്‍ ഷോ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാഹിറ്റായിരുന്നു.ചിത്രത്തിലെ ഹിറ്റ് ഡയലോഗിനൊപ്പം ‘നീ പോമോനേ ദിനേശാ…’ എന്ന പ്രയോഗം ഇന്നും മലയാളികള്‍ ഏറ്റുപറയുന്നു.2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്.മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ചിത്രത്തില്‍ തിലകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.റിലീസ് ചെയ്ത് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടി വി റേറ്റിങ്ങില്‍ ഇപ്പോഴും ഈ ചിത്രം മുന്നിലാണ്.

INDIANEWS24.COM MOVIES

Leave a Reply