jio 800x100
jio 800x100
728-pixel-x-90
<< >>

നരയല്ല തലേവര

ചെന്നൈ: തലമുടി നരച്ചാല്‍ പിന്നെ നായകനായി അഭിനയിക്കാന്‍ പറ്റില്ലേ. ചുരുങ്ങിയ പക്ഷം മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കെങ്കിലും അങ്ങനെ ആശങ്കയുണ്ട്. അതുകൊണ്ടാണല്ലോ അറുപത്തിരണ്ടുകാരനായ മമ്മൂട്ടിയെയും അമ്പത്തിമൂന്നുകാരനായ മോഹന്‍ലാലിനെയും ഇന്നും ഒരു വെള്ളിവര പോലും തലയിലില്ലാതെ വെള്ളിത്തിരയില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
പക്ഷെ, തല നരയ്ക്കുന്നതല്ലെന്റെ വാര്‍ധക്യം എന്ന കുഞ്ഞുണ്ണിക്കവിതയെ അനുസ്മരിപ്പിക്കുകയാണ് ആരംഭം എന്ന സിനിമയില്‍ തമിഴ്നടന്‍ അജിത്‌. നാല്‍പത്തിരണ്ടുകാരനായ അജിത്‌ ഈ സിനിമയില്‍ നരച്ച മുടി കറുപ്പിക്കാതെ അഭിനയിച്ചിരിക്കുന്നു. പുതിയ രൂപം ആരാധകര്‍ക്ക് നന്നേ പിടിക്കുകയും ചെയ്തു. തല നരയ്ക്കുന്നതോടെ യൗവനം കഴിഞ്ഞില്ലെന്നു തമിഴ്മക്കളെയെങ്കിലും ബോധ്യപ്പെടുത്താനും അജിത്തിനായി.

Leave a Reply