728-pixel-x-90-2-learn
728-pixel-x-90
<< >>

നയാഗ്രയും സിഎന്‍ ടവറും ഒപ്പം പൊട്ടിച്ചിരിയുമായി ‘2 കണ്‍ട്രീസ്‌’ കാനഡയില്‍

ടൊറന്റോ: നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ വശ്യത മൂന്ന് പതിറ്റാണ്ടിനു ശേഷം പശ്ചാത്തലമാകുന്ന മലയാളചലച്ചിത്രം ‘2 കണ്‍ട്രീസ്‌’ കാനഡയില്‍ പ്രദര്‍ശനത്തിന്. സ്കാര്‍ബറോ, റിച്ച്മണ്ട് ഹില്‍, ഇറ്റോബിക്കോ എന്നിവിടങ്ങളില്‍ ഈ വാരാന്ത്യം ചിത്രം പ്രദര്‍ശിപ്പിക്കും. എഡ്മണ്ടണില്‍ അടുത്ത വാരാന്ത്യം ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.  ദിലീപ് നായകനാകുന്ന ‘2 കണ്‍ട്രീസ്‌’ കേരളത്തിലും കാനഡയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. നയാഗ്രയ്ക്ക് പുറമേ സിഎന്‍ ടവര്‍ ഉള്‍പ്പെടെയുള്ള കാനഡയിലെ അദ്ഭുതദൃശ്യങ്ങളും ‘2 കണ്‍ട്രീസി’ല്‍ കാണാം.

പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിക്കുന്ന ‘2 കണ്‍ട്രീസ്‌’ അണിയിച്ചൊരുക്കിയിരിക്കുന്നത് യുവസംവിധായകനായ ഷാഫിയാണ്. സഹോദരന്‍ റാഫിയുടേതാണ് കഥാരചന. രണ്ട് നായികമാരാണ് ചിത്രത്തില്‍. മംമ്ത മോഹന്‍ദാസും ഇഷാ തല്‍വാറും ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മുകേഷ്, അശോകൻ, അജു വർഗ്ഗീസ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ, സലിം കുമാർ, ലെന, വിനയ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍ ജനുവരി 16 ഉച്ചയ്ക്ക് 1.00ന് ചിത്രം പ്രദര്‍ശിപ്പിക്കും [1571 SANDHURST CIRCLE]. ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION ROAD]  16, 17 തിയതികളില്‍ ഉച്ചയ്ക്ക് 12.30നും റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഇതേദിവസങ്ങളില്‍ വൈകിട്ട് 4.00നുമാണ് പ്രദര്‍ശനം. വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍: 6478927650.

എഡ്മണ്ടണിലെ മെട്രോ സിനിമാസില്‍ [8712, 109 Street] ജനുവരി 23 രാവിലെ 1100ന് ചിത്രം പ്രദര്‍ശിപ്പിക്കും. ഇവിടെ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://www.eventbrite.ca/e/two-countries-malayalam-movie-tickets-20686187945 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലേക്ക് പോകാം.

Leave a Reply