ഓന്റോറിയോ: നയാഗര വെള്ളച്ചാട്ടത്തിലേക്ക് വീണ പത്ത് വയസ്സുകാരന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. നയാഗര സന്ദര്‍ശിക്കുന്നവര്‍ക്ക് കാണാനായി ഒരുക്കിയിട്ടുള്ള റെയിലിംഗില്‍ ഇരുത്തി കുട്ടിയുടെ അമ്മ ക്യമാറയില്‍ ചിത്രം പകര്‍ത്തുന്നതിനിടെയായിരുന്നു അപകടം. നൂറ് അടി താഴ്ച്ചയിലേക്ക് വീണ ബാലന് ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാവിച്ചുവരുന്നു.
കാനഡ അതിര്‍ത്തിയില്‍ നിന്നുള്ള നയാഗര കാണാന്‍ കുടുംബത്തോടൊപ്പം എത്തിയ ബാലന് ഹോഴ്സ്ഷൂ വെള്ളച്ചാട്ടത്തില്‍ വച്ചാണ് അപകടം പറ്റിയത്. റെയിലിംഗില്‍ ഇരുത്തി ചിത്രമെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് പിറകോട്ട് വീഴുകയായിരുന്നു.
വെള്ളച്ചാട്ടത്തിലെ പാറമടക്കില്‍ തടഞ്ഞുകിടന്ന ബാലനെ പോലീസ് ഹെലികോപ്റ്ററില്‍ എത്തി രക്ഷിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ ഓന്റോറിയോയിലെ ഹാമില്‍ട്ടണിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യ സമയങ്ങളില്‍ അല്‍പ്പം ഗുരുതരമായ സ്ഥിതിയിലായിരുന്നെങ്കിലും ശസ്ത്രക്രിയയ്ക്കു ശേഷം സുഖംപ്രാപിച്ചു.
INDIANEWS24.COM Ontario