കൊച്ചി : ഡയാന കുര്യനെ നയന താരമാക്കിയത് സാക്ഷാല്‍ സത്യന് അന്തിക്കാടാണ്. ഭീമ ജൂവലറിയയുടെ പരസ്യത്തിലൂടെ ശ്രദ്ധ നേടിയ ഡയാനയെ താരമാക്കിയത് മനസിനക്കരെ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ്. തുടര്‍ന്ന് മോഹന്‍ലാലിന്റെ വിസ്മയത്തുമ്പത്ത്, നാട്ടു രാജാവ് മമ്മൂട്ടിയുടെ രാപ്പകല്‍, തസ്കര വീരന് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നയന്‍ താര കണ്ണടച്ച് തുറക്കുന്നതിനിടെയാണ് തെന്നിന്ത്യന്‍ താരറാണിയായ് മാറിയത്. നയന്‍സ് എന്ന ഓമന പേരില്‍ അറിയപ്പെട്ട നയന്‍സ് , അയ്യ – ഗജനി – ചന്ദ്രമുഖി, -ബോസ്സ് തുടങ്ങി നിരവധി തമിഴ് – തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ചു. പക്ഷെ തുടര്‍ച്ചയായ ഗോസിപ്പുകളും പ്രണയ ബന്ധങ്ങളും പ്രണയ പരാജയങ്ങളും നയന്‍ താരയെ തകര്‍ത്തു. കരിയറിന്റെ ഉച്ചസ്ഥായിയില്‍ നില്ക്കവേ തല്‍ക്കാലത്തേക്ക് നയന്‍ സിനിമ വിടേണ്ടി വന്നു.
ശ്രീ രാമരാജ്യം എന്ന ചിത്രത്തിലൂടെയാണ് ചെറിയ ഇടവേളയ്ക്കു ശേഷം നയന്‍ തിരിച്ചെത്തിയത്. നന്ദി അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും ഈ ചിത്രം നയന്‍ നേടിക്കൊടുത്തു. പക്ഷെ നയന്റെ ശരിക്കുള്ള തിരിച്ചുവരവായി മാറിയിരിക്കുകയാണ് രാജാ റാണി എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം. മുരുഗദാസ് നിര്‍മ്മിച്ച് ആറ്റ്ലീ സംവിധാനം ചെയ്ത ഈ ചിത്രം ആര്യ എന്ന നായകനും ഏറെ ഗുണം ചെയ്തിരിക്കുകയാണ്.
തന്റെ പ്രതാപ കാലത്തിനെ വെല്ലുന്ന പ്രകടനമാണ് നയന്‍താര ഈ ചിത്രത്തില്‍ കാഴ്ച്ചവച്ചിരിക്കുന്നത്. ഒരു സാധാരണ തമിഴ് റൊമാന്റിക് കോമഡി ചിത്രമായ് മാറുമായിരുന്ന രാജാ റാണിയെ വന്‍ വിജയം നേടാന്‍ സഹായിച്ചത് നയന്‍താരയുടെ താരമൂല്യമാണ്. ഈ ഇരുപത്തൊന്പത്കാരിക്ക് തെന്നിന്ത്യന്‍ സിനിമയില്‍ ഇനിയുമേറെ പോകാനുണ്ടെന്ന് രാജാ റാണി അടിവരയിടുന്നു.
ആരംഭം, അനാമിക , ഇത് കതിര് വേലന്‍ കാതല്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇനി നയന്‍താരയുടെതായി റിലീസ് ചെയ്യുവാനുള്ളത്. ഏകദേശം പത്തു ചിത്രങ്ങള്‍ക്ക് കൂടി നയന്‍ കരാര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു.
SANU INDIA NEWS