728-pixel-x-90-2-learn
728-pixel-x-90
<< >>

നയനും ബോളിവുഡിലേക്ക് !

ചെന്നൈ : തന്‍റെ തിരിച്ചു വരവ് ഗംഭീരമാക്കുകയാണ് നയന്‍താര. രാജാറാണിയുടെയും ആരംഭത്തിന്‍റെയും സൂപ്പര്‍ ഹിറ്റ്‌ വിജയം നയന്‍താരയെ ബോളിവുഡിലേക്കും എത്തിക്കുകയാണ്. ഇതുവരെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് മൌനം പാലിച്ച നയന്‍സ്  മലയാളവും തമിഴകവും കടന്ന് ബോളിവുഡാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇനി കോളിവുഡിൽ വർഷത്തിൽ ഒരു പടമേ നയൻതാരയുടേതായി റിലീസാകൂ.

പാണ്ഡ്യരാജിന്റെ ചിമ്പു ചിത്രത്തിലും ജയം രാജയുടെ ജയം രവി ചിത്രത്തിലും നായികയാണിപ്പോൾ നയൻസ്. ഇതു കതിർവേലൻ കാതൽ, ദ്വിഭാഷ ചിത്രമായ അനാമിക എന്നിവയാണ് നയൻതാരയുടേതായി റിലീസിനൊരുങ്ങി നിൽക്കുന്നത്.2014ല്‍ തന്നെ നയന്‍സിന്‍റെ ബോളിവുഡ് അരങ്ങേറ്റം ഉണ്ടാകും എന്നാണ് അറിയുന്നത്.

ASHAM INDIANEWS24nayanthara 11

Leave a Reply