728-pixel-x-90-2-learn
728-pixel-x-90
<< >>

ദേവയാനിയെ യു എന്‍ സംഘത്തിലെ സ്ഥിരാംഗമാക്കും

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനി കൊബ്രഗഡയെ യുഎന്‍ ദൗത്യസംഘത്തിലെ ഇന്ത്യയുടെ സ്ഥിരാംഗമാക്കും. പൂര്‍ണ നയതന്ത്ര നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായാണ് നടപടി. ന്യൂയോര്‍ക്കിലെ യുഎന്‍ മിഷനിലേക്കാണ് ദേവയാനിയെ മാറ്റിയത്.

അതേ സമയം ദേവയാനിയെ പരസ്യമായി അറസ്റ്റ് ചെയ്തു വിലങ്ങണിയിച്ച സംഭവം രാജ്യത്തോടുള്ള അവഹേളനമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു. നയതന്ത്ര ഉദ്യോഗസ്ഥയെ പരിശോധനക്കായി വസ്ത്രാക്ഷേപം നടത്തിയത് അപലപനീയമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇന്ന് പാര്‍ലമെന്റിലും ദേവയാനിയുടെ വിഷയം ചര്‍ച്ചയായി. ഇന്ത്യ ഇറ്റാലിയന്‍ നവികരോടു കാണിച്ച ഉദാരത ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് പോലും വിദേശ രാജ്യങ്ങള്‍ കാണിക്കാത്തത് എന്ത് കൊണ്ടാണ് എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ചോദിച്ചു.

ദേവയാനിയെ അറസ്റ്റു ചെയതതില്‍ പ്രതിഷേധിച്ച് ഇന്ത്യ നടപടികള്‍ കടുപ്പിച്ചിരുന്നു. ഇന്ത്യയിലെ യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇന്ത്യ വെട്ടിച്ചുരുക്കി. യുഎസ് നയതന്ത്ര പ്രതിനിധികളുടെ തിരിച്ചറിയല്‍ കാര്‍ഡും തിരികെ വാങ്ങി. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും ഇന്ത്യ വിസമതിച്ചിരുന്നു. അമേരിക്കന്‍ എംബസിക്കു മുന്‍പില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

Leave a Reply