728-pixel-x-90-2-learn
728-pixel-x-90
<< >>

നമ്മുടെ എസ് എസ് എല്‍ സി പരീക്ഷയെഴുതാന്‍ മറ്റ് രാജ്യങ്ങളിലെ കുട്ടികളും

തിരുവനന്തപുരം/റാസല്‍ഖൈമ:ബുധനാഴ്ച്ച എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തുടക്കമാകും.കേരളത്തില്‍ നിന്നും പരീക്ഷയെഴുതുന്ന നാലേമുക്കാല്‍ ലക്ഷത്തോളം കുട്ടികള്‍ക്കൊപ്പം വിവിധ രാജ്യക്കാരായ വിദ്യാര്‍ത്ഥികളും കേരള സ്‌കീമിലുള്ള എസ് എസ് എള്‍ സി പരീക്ഷ എഴുതാനെത്തും.യു എ ഇ എമിറേറ്റുകളില്‍ ഒന്നായ റാസല്‍ഖൈമയിലെ റാക് ന്യൂ ഇന്ത്യന്‍ സ്‌കൂളിലാണ് നമ്മുടെ എസ് എസ് എല്‍ സി പരീക്ഷയ്ക്കായി പത്ത് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എത്തുന്നത്.

പാക്കിസ്ഥാന്‍,യു എ ഇ,പാലസ്തീന്‍,യമന്‍,ഇറാന്‍,ഇറാഖ്,അഫ്ഗാനിസ്ഥാന്‍,എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികളാണ് ഇന്ന് എസ് എസ് എല്‍ സി പരീക്ഷയെഴുതാനെത്തുന്നത്.ഇത്തരത്തില്‍ ഒരു സവിശേഷത അവകാശപ്പെടാനുള്ള യു എ ഇയിലെ ഏക വിദ്യാലയം കൂടിയാണ് റാസല്‍ഖൈമയിലെ റാക് ന്യൂ ഇന്ത്യന്‍ സ്‌കൂള്‍.മലയാളത്തിനും ഹിന്ദിക്കും പകരം സ്‌പെഷ്യല്‍ ഇംഗ്ലീഷ് തിരഞ്ഞെടുക്കുന്നതൊഴിച്ചാല്‍ ബാക്കി നമ്മുടെ നാട്ടിലെ സ്‌കൂള്‍ കുട്ടികള്‍ പഠിക്കുന്ന പാഠങ്ങളാകും ഇവരും പഠിച്ചിട്ടുണ്ടാവുക.അതേ സിലബസില്‍ നിന്നുള്ള ചോദ്യങ്ങളാവും ഇവര്‍ക്കുവേണ്ടിയും ഒരുങ്ങുക.

1991ലാണ് റാക് ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ റാസല്‍ഖൈമയില്‍ ആരംഭിച്ചത്.1994ല്‍ ആദ്യ എസ് എസ് എല്‍ സി ബാച്ച് പരീക്ഷയെഴുതുകയും ചെയ്തു.റാങ്ക് ജേതാക്കളെ വരെ സൃഷ്ടിച്ചിട്ടുള്ള സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ബീനാറാണി ആണ്.യു എ ഇയില്‍ മൊത്തം എട്ട് സ്‌കൂളുകളിലാണ് കേരള സ്‌കീമില്‍ അധ്യയനം നടത്തുന്നത്.

കേരളത്തിലെ സ്‌കൂളുകളില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് പരീക്ഷകള്‍ തുടങ്ങുന്നത്.ചോദ്യപേപ്പറുകള്‍ ട്രഷറിയിലും ബാങ്ക് ലോക്കറിലും ആണ് സൂക്ഷിച്ചിരിക്കുന്നത്.

INDIANEWS24.COM Education

Leave a Reply