jio 800x100
jio 800x100
728-pixel-x-90
<< >>

നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്‌

ന്യൂഡല്‍ഹി: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് സുപ്രീംകോടതി. നമ്പി നാരായണന്റെ ഹര്‍ജി പ്രകാരം അന്നത്തെ അന്വേഷണോദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമോയെന്ന് വിലയിരുത്താന്‍ റിട്ടയേര്‍ഡ് ജസ്റ്റീസ് അധ്യക്ഷനായ കമ്മറ്റിയെയും ഇന്ത്യയുടെ പരമോന്നത കോടതി നിയോഗിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ അധ്യക്ഷയില്‍ മൂന്നംഗ ബെഞ്ചാണ് വെള്ളിയാഴ്ച്ച രാവിലെ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മുന്‍ ഡിജിപി സിബി മാത്യൂസ്, പോലീസ് ഉദ്യോഗസ്ഥരായിരുന്ന കെ കെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ചാരക്കേസില്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് 11 ലക്ഷത്തിന്റെ നഷ്ടപരിഹാരം നല്‍കിയിരുന്നു. എന്നാല്‍ നഷ്ടപരിഹാരം പോരെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ വെറുതെ വിടരുതെന്നും നമ്പി നാരായണന്‍ കോടതിയോട് പലതവണ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരു അന്വേഷണം നടന്നാല്‍ അത് തങ്ങളെ അപമാനിക്കലാണെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

INDIANEWS24.COM NEWDELHI

Leave a Reply