728-pixel-x-90-2-learn
728-pixel-x-90
<< >>

നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണം: കോടതി

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് കേസിന്റെ വാദത്തിനിടയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച്് അഭിപ്രായപ്പെട്ടു.
നഷ്ടപരിഹാരം നല്‍കേണ്ടത് ആരാണെന്ന് കോടതിയുടെ ചോദ്യത്തിന് നഷ്ടപരിഹാരം നല്‍കേണ്ടത് തങ്ങളല്ലെന്ന് സിബിഐ വിശദമാക്കി. കള്ളക്കേസില്‍ കുടുക്കി അന്ന് അറസ്റ്റ് ചെയ്തത് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെയെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി ഇപ്പോള്‍ പരിഗണിച്ചത്.
INDIANEWS24 TVM DESK

Leave a Reply