728-pixel-x-90-2-learn
728-pixel-x-90
<< >>

നമ്പര്‍ 20 മദ്രാസ് മെയിലിന് രണ്ടാം ഭാഗം; ‘വാരിക്കുഴിയിലെ കൊലപാതകം’

രണ്ടര പതിറ്റാണ്ട് മുമ്പ് തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം നമ്പര്‍ 20 മദ്രാസ് മെയിലിന് രണ്ടാംഭാഗം. ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളിലാകും എത്തുക. സംവിധായകന്‍ കൂടിയായ ദിലീഷ് പോത്തനും അമിത് ചക്കാലക്കലും ആയിരിക്കും പ്രധാന കഥാപാത്രങ്ങള്‍.

രജീഷ് മിഥിലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് വാരിക്കുഴിയിലെ കൊലപാതകം എന്നായിരിക്കും. നമ്പര്‍ 20 മദ്രാസ് മെയിലില്‍ മണിയന്‍പിള്ളരാജു അവതരിപ്പിച്ച ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം എഴുതിയ നോവലായാണ് ആ ചിത്രത്തില്‍ വാരിക്കുഴിയിലെ കൊലപാതകം എന്ന പേര് പരാമര്‍ശിക്കുന്നത്. ഇതേ പേരില്‍ സിനിമ വരുമ്പോള്‍ ചിത്രത്തിന്റെ ഭാഗമായി മണിയന്‍പിള്ളരാജുവും ജഗദീഷും അണിനിരക്കും.

മോഹന്‍ലാല് അതിഥി താരമായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല. അമീറയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ ജോഷിയാണ് നമ്പര്‍ 20 മദ്രാസ് മെയില്‍ സംവിധാനം ചെയ്തത്.

INDIANEWS24.COM Movies

Leave a Reply