728-pixel-x-90-2-learn
728-pixel-x-90
<< >>

‘നമോ’യ്ക്ക്പിന്തുണയുമായി നടിയുടെ നഗ്നതാപ്രദര്‍ശനം

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്ക് പിന്തുണയുമായി നടിയുടെ നഗ്നതാപ്രദര്‍ശനം. പ്രമുഖ ഹിന്ദി സീരിയല്‍ നടി മേഘ്ന പട്ടേലാണ് വ്യത്യസ്തമായ രീതിയില്‍ മോഡിക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍, നടിയുടെ പ്രചാരണതന്ത്രം ബിജെപിക്കും മോഡിക്കും ഗുണമാണോ ദോഷമാണോ ചെയ്യുക എന്ന് കണ്ടറിയാം.

വിവസ്ത്രയായ മേഘ്ന മോഡിയുടെ പോസ്റ്റര്‍ ഉപയോഗിച്ച് നഗ്നത മറച്ചു നില്‍ക്കുന്നതാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ. താമരപ്പൂക്കള്‍ കൊണ്ട് നഗ്നത മറച്ച് മോഡിയുടെ ചിത്രത്തിന് സമീപം മേഘ്ന വിവിധ പോസുകളില്‍ കിടക്കുന്ന ചിത്രങ്ങള്‍ വേറെയുണ്ട്. ഈ കാലഘട്ടത്തിന്‍റെ നേതാവാണ്‌ മോഡിയെന്നും അദ്ദേഹത്തിന് പിന്തുണ നല്കാന്‍ വേണ്ടിയാണു താന്‍ ഇത്തരത്തില്‍ പോസ് ചെയ്തതെന്നും നടി പറയുന്നു.

മേഘ്നയുടെ തുറന്ന പിന്തുണയോട്  മോഡിയോ ബിജെപിയോ പ്രതികരിച്ചിട്ടില്ല. ഒരു യുവതിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഔദ്യോഗികസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി എന്ന ആരോപണം നേരിടുന്നതിനിടെ ഇത്തരം പിന്തുണകള്‍ മോഡിക്ക് ദോഷമേ ചെയ്യൂ nude1എന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

Leave a Reply