728-pixel-x-90-2-learn
728-pixel-x-90
<< >>

നമുക്ക് ഒരുമിച്ചു മുന്നേറാം:മോദി-ഒബാമ

വാഷിംങ്ടണ്‍:ഇന്ത്യയും അമേരിക്കയും ലോകത്തിന് മാതൃകയായി ഒന്നിച്ചുമുന്നേറുമെന്ന പ്രഖ്യാപനത്തോടെ മോദി-ഒബാമ കൂടിക്കാഴ്ച്ചയ്ക്ക് പരിസമാപ്തിയായി.ആഗോള ഭീകരതയ്‌ക്കെതിരെയും ബഹിരാകശ പദ്ധതകളിലും ഇരുരാജ്യങ്ങളും ഒരുമിച്ചുമുന്നേറാന്‍ ധാരണയായി.ഇതിനായി പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ഇരുനേതാക്കളും പ്രഖ്യാപിച്ചു.

അഞ്ച് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി
ചൊവ്വാഴ്ച്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തിയത്.തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ളതിനെയും മോദി-ഒബാമ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി.ഭീകരതയ്ക്കും അന്തര്‍ദേശീയ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കുമെതിരെ അമേരിക്കയുമായി സഹകരിച്ചുപോരാടുമെന്നു മോദി വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

ബഹിരാകാശ പദ്ധതികള്‍ക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച നേതാക്കള്‍ ഭാവിയില്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായി ചൊവ്വ പര്യവേക്ഷണത്തിന് പദ്ധതിയിടുകയും ചെയ്തു.

കൂട്ടനശീകരണത്തിനെതിരായി ഇരുരാജ്യങ്ങളും ഒരുമിച്ചു നില്‍ക്കുമെന്ന് മോദി അറിയിച്ചു.അമേരിക്കന്‍ പ്രതിരോധ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു.ഇവര്‍ക്കായി നിക്ഷേപത്തിനുള്ള അനുകൂല അന്തരീക്ഷം രൂപപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയുടെ യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വത്തിനായി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് അമേരിക്ക ഉറപ്പുനല്‍കി.

ഇന്ത്യയിലെ മൂന്ന് നഗരങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട് സിറ്റികളില്‍ പങ്കാളികളാകുമെന്ന് അമേരിക്ക അറിയിച്ചു.അലഹബാദ്,അജ്‌മേര്‍,വിശാഖപ്പട്ടണം എന്നിവിടങ്ങളില്‍ പുരോഗമിക്കുന്ന സ്മാര്‍ട് സിറ്റികളിലാണ് അമേരിക്ക പങ്കാളികളാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.ജലസേചനം,സുദ്ധീകരണം,ആരോഗ്യം എന്നീ മേഖലകളില്‍ ഇന്ത്യയിലെ അഞ്ഞൂറ് നഗരങ്ങളെ ഉയര്‍ത്തുന്നതിനായുള്ള ശ്രമങ്ങള്‍ ഡബ്ലിയു എ എസ് എച്ച് എന്ന പദ്ധതിയിലുള്‍ക്കൊള്ളിച്ച് നടത്തുമെന്ന് അമേരിക്ക അറിയിച്ചു.

കൂടിക്കാഴ്ച്ചയുടെ അവസാനം ഇരുനേതാക്കളും സംയുക്തമായി പറഞ്ഞു ചലേം സാഥ് സാഥ് (ഹിന്ദിയില്‍ പറഞ്ഞ വാചകത്തിനര്‍ത്ഥം ഒരുമിച്ചു മുന്നേറാം).അമേരിക്കന്‍ പത്രമായ വാഷിംങ്ടണ്‍ പോസ്റ്റില് മോദിയും ഒബാമയും സംയുക്തമായെഴുതിയ മുഖപ്രസംഗം അവസാനിപ്പിക്കുന്നതും ചലേം സാഥ് സാഥ് എന്ന്പറഞ്ഞുകൊണ്ടാണ്.ഇന്ത്യ-യു എസ് ബന്ധം ഊട്ടിഉറപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു മുഖപ്രസംഗത്തിന്റെ ഉള്ളടക്കം.

INDIANEWS24 WASHINGTON

Leave a Reply