728-pixel-x-90-2-learn
728-pixel-x-90
<< >>

നമിതയുടെ വിജയത്തിന് മന്ത്രിയുടെ മകളോട് കടപ്പാട്

പുതിയ തീരങ്ങൾ,പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും,ലോ പോയിന്റ്‌ എന്നീ സിനിമകളിലെ നായിക നമിത പ്രമോദിന് ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം.വിജയത്തിനു സഹായിച്ച മന്ത്രി വി എസ് ശിവകുമാറിന്റെ മകൾ ഗൌരിയോട് വളരെ കടപ്പെട്ടിരിക്കുന്നുവെന്ന് നമിത പറഞ്ഞു.ഗൌരിയുടെ പുസ്തകങ്ങളും നോട്ട് സും വെച്ചാണ് പഠിച്ചത്.ഷൂട്ടിങ്ങ് മൂലം ക്ളാസില്‍ പോകാൻ കഴിയാതിരുന്ന തനിക്ക് സഹായം നല്കിയിരുന്ന  ടീച്ചർമാർക്കും കൂട്ടുകാരികൾക്കുമാണ് നമിത ഈ വിജയം സമർപ്പിക്കുന്നത്.
തിരുവനന്തപുരം കാർമൽ ഗേൾസ്‌ സ്കൂളിലെ വിദ്യാർഥിനിയായ നമിത എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ്‌ വിജയിച്ചത്. ഗ്രേസ് മാർക്ക് ഇല്ലാതെ എല്ലാ വിവിഷയങ്ങൾക്കും എ പ്ലസ്‌ നേടി പഠനത്തിലും താൻ മുന്നിലാണെന്ന് നമിത തെളിയിച്ചു.ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് നമിതയുടെ മികച്ച വിജയം.ഫലം വിളിച്ചു പറയാൻ കൂട്ടുകാരി ദേവിയെ നമിത ചുമതലപ്പെടുത്തിയെങ്കിലും ആദ്യം റിസൾട്ടുമായി എത്തിയത് മാധ്യമങ്ങളാണ്.ഫലം അറിയുമ്പോൾ മട്ടാഞ്ചേരിയിൽ  ലാൽ ജോസിന്റെ പുതിയ ചിത്രം വിക്രമാദിത്യന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു നമിത.മികച്ച വിജയം കൈവരിച്ചതിൽ  വളരെ സന്തോഷം തോന്നിയതായി നമിത പറഞ്ഞു. 
namitha kunchakko
JITHESH INDIANEWS24

One Response to നമിതയുടെ വിജയത്തിന് മന്ത്രിയുടെ മകളോട് കടപ്പാട്

  1. aSASDDFSEF Reply

    May 14, 2014 at 6:32 PM

Leave a Reply