728-pixel-x-90-2-learn
728-pixel-x-90
<< >>

നമസ്തേ ട്രംപ് ! സബർമതിയിൽ നിന്നും താജ്മഹൽ തുടർന്ന് ഡൽഹിയിലേക്ക്

അഹമ്മദാബാദ്:അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഥമ ഇന്ത്യൻ സന്ദർശനം ചരിത്രം കുറിച്ചു. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം സന്ദർശിച്ച്,ചർക്കയിൽ നൂൽ നൂറ്റ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രഥമവനിത മെലാനിയ ട്രംപും ഇന്ത്യൻ ജനതയുടെ മനം കവർന്നു.ഉറ്റസുഹൃത്തെന്ന പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുവർക്കും നല്ല ആതിഥേയനായി.മോദി ഇവരോടൊപ്പം നടന്ന് ആശ്രമത്തിലെ ഓരോ ഇടങ്ങളും കാണിച്ചുകൊടുക്കുന്ന ദൃശ്യങ്ങളു ശ്രദ്ധേയമായി.പതിനഞ്ച് മിനിറ്റ് നേരമാണ് സബർമതി ആശ്രമത്തിൽ ചെലവിട്ടത്.

സബർമതി ആശ്രമത്തിനകത്തും ട്രംപിനെ കാണാൻ നിരവധിപ്പേർ എത്തിയിരുന്നു.ട്രംപിനെ കണ്ടപ്പോൾ അകത്ത് ഉണ്ടായിരുന്നവർ ആർത്ത് വിളിച്ചു.ട്രംപിനും മെലാനിയക്കും ആശ്രമത്തിന് ഇന്ത്യൻ ചരിത്രത്തിലുള്ള സ്ഥാനം മോദി വിശദീകരിച്ചുകൊടുത്തു. അതിന് ശേഷം മോദിയും ട്രംപും മെലാനിയയും അകത്തേയ്ക്ക് പോയി. ഓരോരോ ചിത്രങ്ങളും മോദി ഇരുവർക്കും വിശദീകരിച്ചുകൊടുത്തു. അതിന് ശേഷമാണ്,ആശ്രമത്തിന്‍റെ വരാന്തയിൽ വച്ചിരുന്ന ചർക്ക മോദി ഇരുവർക്കും കാണിച്ച് കൊടുത്തത്. സ്വാശ്രയപ്രസ്ഥാനത്തിന്‍റെ ഭാഗമായി, സ്വന്തം ചർക്കയിൽ നൂൽനൂറ്റ് സ്വാശ്രയത്വം സ്വാശ്രയത്വം നേടണമെന്ന് ഗാന്ധിജി ഉദ്ഘോഷിച്ചിരുന്നതാണ്. അതടക്കമുള്ള കാര്യങ്ങൾ മോദി വിശദീകരിക്കുന്നതിനിടെ, കൗതുകത്തോടെ ട്രംപും മെലാനിയയും നിലത്തിരുന്ന് ചർക്ക പരിശോധിച്ചു. ആശ്രമത്തിലെ അന്തേവാസികൾ വന്ന് നൂൽ നൂൽക്കുന്നതെങ്ങനെയെന്ന് ഇരുവർക്കും വിശദീകരിച്ച് നൽകി.
അതനുസരിച്ച് ട്രംപ് നൂൽ നൂറ്റ് നോക്കുകയും ചെയ്തു.മെലാനിയയും ഒരു കൈ നോക്കി. ഇതിന് ശേഷം പുറത്തേക്ക് നടന്ന ഇരുവരും സന്ദർശകറജിസ്റ്ററിൽ സ്വന്തം കുറിപ്പുകൾ എഴുതി. അതിന് ശേഷം,മഹാത്മാ എപ്പോഴും ഉദാഹരിക്കാറുണ്ടായിരുന്ന വിവേകശാലികളായ മൂന്ന് കുരങ്ങൻമാരുടെ പ്രതിമകളെ കൗതുകത്തോടെ ട്രംപ് നോക്കി.അതിന് പിന്നിലെ കഥയും മോദി വിശദീകരിച്ചു.

തുടർന്ന് ട്രമ്പും മോഡിയും “നമസ്തേ ട്രംപ്” പരിപാടി നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ്‌ മോട്ടേരയിലേക്ക്‌ എത്തി. സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ് ഒഴുകിയെത്തിയ ജനം
ട്രംപിനെയും മോഡിയെയും ഹർഷാരവത്തോടെ സ്വീകരിച്ചു. ഇപ്പോൾ നമസ്തേ ട്രംപ് പരിപാടി നടക്കുകയാണ്.ഇവിടെ നിന്നും മൂന്നരമണിയോടെ ആഗ്രയിലേക്ക്‌ എത്തുന്ന ട്രംപ് താജ്മഹൽ സന്ദർശന ശേഷംkjhgffghj-jpg വൈകുന്നേരം 6.45 ന് ഡൽഹിയിലേക്ക് തിരിക്കും.
INDIANEWS24 AHMEDABAD DESK

Leave a Reply