jio 800x100
jio 800x100
728-pixel-x-90
<< >>

നനഞ്ഞാല്‍ പ്രശ്‌നമില്ല, വീണാല്‍ പൊട്ടില്ല; കിംഗ്‌കോങ് ഫോണ്‍ മിഡില്‍-ഈസ്റ്റ് വിപണിയില്‍

ദുബായ്:വെളളത്തില്‍ നനഞ്ഞാല്‍ പ്രശ്‌നമില്ലാത്ത താഴെ വീണാല്‍ പൊട്ടാത്ത സ്മാര്‍ട്ട് ഫോണ്‍ ഹൈസന്‍സ് മിഡില്‍ ഈസ്റ്റ് വിപണിയിലിറക്കി.കിംഗ് കോങ്ങ് എന്ന് പേരുള്ള പോണിനെ ഗൊറില്ല ഗ്ലാസ് സ്‌ക്രീനാണ് കേടുപാടുകളില്‍ നിന്നും രക്ഷിക്കുന്നത്.

സാഹസികത ഇഷ്ടപ്പെടുന്നവരെ ഉന്നംവെച്ചാണ് ഹൈസന്‍സ് പുതിയ സെറ്റ് യു എ ഇ വിപണിയിലിറക്കിയിരിക്കുന്നത്.ഫ്‌ളാറ്റ്‌ പാനല്‍ ടി വി,മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ്,വീട്ടുപകരണങ്ങള്‍ എന്നിവയുടെ പ്രധാന നിര്‍മ്മാതാക്കളാണ് ഹൈസന്‍സ്.ഷട്ടര്‍ പ്രൂഫ്,ഐപി 54 ഡസ്റ്റ് പ്രൂഫ്,വാട്ടര്‍ പ്രൂഫ് എന്നീ പ്രത്യേകതകളുള്ള കിംഗ് കോങ്ങിന് 9.4 മി.മീറ്റര്‍ വണ്ണവും 144 മി.മീ നീളവും 71.9 മി.മീ വീതിയുമാണുള്ളത്.

ഹൈസന്‍സ് മിഡില്‍ ഈസ്റ്റ് മാനേജിങ് ഡയറക്ടര്‍ ടെറി വാങ് ആണ് ഫോണിന്റെ പ്രത്യേകതകള്‍ വിവരിച്ചത്.മാര്‍ക്കറ്റിങ് ഡയറക്ടര്‍ അംജദ് മുഹമ്മദും മറ്റ് പ്രമുഖ വ്യക്തികളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

INDIANEWS24.COM Business Desk

Leave a Reply