728-pixel-x-90-2-learn
728-pixel-x-90
<< >>

നടൻ സത്താർ (67)അന്തരിച്ചു

ആലുവ:ഇന്നു വെളുപ്പിന് 3.50ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. കരൾ രോഗത്തെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. മരണ സമയം മകനും മുൻ ഭാര്യ ജയഭാരതിയും കൂടെയുണ്ടായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് നാലുമണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാമസ്ജിദിൽ നടക്കും.

എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട്
എന്ന ചിത്രത്തിലൂടെയാണ് സത്താർ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത
വർഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തിൽ അദ്ദേഹം നായകനായും
അഭിനയിച്ചു. ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ
സത്താർ പിന്നീട് വില്ലൻ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധ നേടി.

തമിഴ്, തെലുങ്ക് സിനിമകളിലും
സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ബാബു
ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന്ചി ത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. 2003-ന്ശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല.
എന്നാൽ 2012-ൽ 22 ഫീമെയിൽ കോട്ടയം
2013-ൽ നത്തോലി ചെറിയ മീനല്ല 2014-ൽ പുറത്തിറങ്ങിയ പറയാൻ wq വച്ചത് എwqrtw
ശ്രദ്ധ നേടി.2017 ൽ ഗഫൂർ ഇല്യാസ് സംവിധാനം ചെയ്ത പരീത് പണ്ടാരിയാണ് അവസാന ചിത്രം.
INDIANEWS24 movie desk

Leave a Reply