728-pixel-x-90-2-learn
728-pixel-x-90
<< >>

നടൻ രവി വള്ളത്തോൾ അന്തരിച്ചു

FB_IMG_1587820577127തിരുവനന്തപുരം: നടൻ രവി വള്ളത്തോൾ (67) അന്തരിച്ചു.അഭിനേതാവും എഴുത്തുകാരനുമായ രവി വള്ളത്തോൾ മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ പൗത്രനും പ്രശസ്ത നാടകകാരൻ ടി.എൻ.ഗോപിനാഥൻ നായരുടെ പുത്രനുമാണ്.തിരുവനന്തപുരം വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദൂരദർശന്റെ പ്രതാപകാലത്ത് സീരിയൽ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

INDIANEWS24 TVPM DESK

 

 

 

Leave a Reply