728-pixel-x-90-2-learn
728-pixel-x-90
<< >>

നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: നടൻ ദിലീപിന് ഹൈക്കോടതി കടുത്ത ഉപധികളോടെ ജാമ്യം അനുവദിച്ചു.അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം,സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്,ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം,രാജ്യം വിടരുത്,രണ്ട് ആൾ ജാമ്യം നൽകണം. തുടങ്ങിയവയാണ് ഉപാധികള്‍.പാസ്പോര്‍ട്ട്‌ കോടതിയില്‍ കെട്ടിവക്കുകയും വേണം.

നേരത്തെ രണ്ടു തവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഇക്കുറിയും ഹർജി പരിഗണിച്ചത്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ ശേഷമാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.

INDIANEWS KOCHI

 

Leave a Reply