കൊച്ചി: ചലച്ചിത്ര നടൻ കൊല്ലം അജിത്(൫൬) അന്തരിച്ചു. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം.
തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അജിത് അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോളിംഗ് ബെൽ, പകൽ പോലെ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.1989 ല്‍ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയില്‍ അജിത് നായകനായി. 2012 ല്‍ ഇറങ്ങിയ ഇവന് അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.
INDIANEWS24.COM Kochi