728-pixel-x-90-2-learn
728-pixel-x-90
<< >>

നടി പാര്‍വ്വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

കൊച്ചി: പ്രമുഖ സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമിലൂടെ നടി പാര്‍വ്വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍. കൊല്ലം സ്വദേശി റോജന്‍ ആണ് പിടിയിലായത്. സൈബര്‍ ആക്രമണത്തിനെതിരെ പാര്‍വ്വതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്‍സ്റ്റഗ്രാമിലൂടെ പാര്‍വ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി റോജന്‍ സന്ദേശം അയച്ചിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് കൊല്ലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി. മമ്മൂട്ടി സിനിമ ‘കസബ’യെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഐഎഫ്എഫ്‌കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്.

INDIANEWS24.COM Kochi

Leave a Reply