728-pixel-x-90-2-learn
728-pixel-x-90
<< >>

ഉപ്പും മുളകും വിവാദം: വനിതാ കമ്മിഷന്‍ കേസെടുത്തു.

കോഴിക്കോട്: നടി നിഷാ സാരംഗിനെ സീരിയല്‍ സംവിധായകന്‍ ആര്‍. ഉണ്ണിക്കൃഷ്ണന്‍ മാനസീകമായി പീഡിപ്പിച്ചതിനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു. ഏറെ ജനശ്രദ്ധ നേടിയ സീരിയലിലെ നായിക നിഷ, സംവിധായകന്‍ ആര്‍. ഉണ്ണിക്കൃഷ്ണനെതിരെ കഴിഞ്ഞ ദിവസമാണു ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഇത് വലിയ ചര്‍ച്ചയാവുകയും ടെലിവിഷന്‍,സിനിമ അഭിനേതാക്കളുടെ സംഘടനകളായ ‘ആത്മയും, അമ്മയും നിഷയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലില്‍ തുടര്‍ന്ന് അഭിനയിക്കണമെങ്കില്‍ സംവിധായകനെ മാറ്റണമെന്ന് നിഷ പറഞ്ഞിരുന്നു. ഇതിനിടെ, ആര്‍.ഉണ്ണികൃഷ്ണന് ഈഗോ പ്രശ്‌നങ്ങളുണ്ടെന്ന ആരോപണങ്ങളുമായി നടി രചന നാരായണന്‍കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

INDIANEWS24 KOZHIKODE

Leave a Reply