728-pixel-x-90-2-learn
728-pixel-x-90
<< >>

നടി കല്‍പ്പന അന്തരിച്ചു

ഹൈദരാബാദ്:പ്രശസ്തനടി കല്‍പ്പന(50) എന്ന കല്‍പ്പന രഞ്ജനി അന്തരിച്ചു.ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ ആയിരുന്ന നടി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു.ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പേ മരണം സംഭവിച്ചു.

തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് കല്‍പ്പന ഹൈദരാബാദിലെത്തിയത്.മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി ആണ് റിലീസ് ചെയ്തിട്ടുള്ള കല്‍പ്പനയുടെ അവസാന ചിത്രം.

നാടക പ്രവര്‍ത്തകരായ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്.നടിമാരായ കലാരഞ്ജനി, ഉര്‍വ്വശി എന്നിവര്‍ സഹോദരിമാരാണ്.സഹോദരന്‍മാരായ കമല്‍ റോയിയും പ്രിന്‍സും യുവാക്കളായിരിക്കെ മരണമടഞ്ഞിരുന്നു.സംവിധായകന്‍ അനില്‍കുമാറിന്റെ ഭാര്യയായിരുന്ന കല്‍പ്പന 2012ല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു.ഏക മകള്‍ ശ്രീമയി കല്‍പ്പനയുടെ സംരക്ഷണയിലാണ് നില്‍ക്കുന്നത്.

INDIANEWS24.COM Hyderabad

Leave a Reply