jio 800x100
jio 800x100
728-pixel-x-90
<< >>

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് എട്ടാം പ്രതി; കുറ്റപത്രം ചൊവ്വഴ്ച്ച

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാംപ്രതിയാക്കി കുറ്റപത്രം ചൊവ്വാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ മുന്നൂറിലേറെ സാക്ഷികളുണ്ടെന്നാണ് പറയുന്നത്. കേസില്‍ ഗുഢാലോചന സംബന്ധിച്ച കുറ്റമാണ് ദിലീപിനെതിരായി പറയുന്നത്.

കേസ് പരിഗണിക്കുന്ന അങ്കമാലി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. അന്തിമ റിപ്പോര്‍ട്ടില്‍ 11 പ്രതികളാണുള്ളത്. ഇതില്‍ ഒന്നുമുതല്‍ ഏഴ് വരെയുള്ളവര്‍ കൃത്യം നടത്തിയവരും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുമാണ്. ദിലീപിനെ കടാതെ അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി കുറ്റപത്രിത്തില്‍ ഉള്‍പ്പെടുത്തിയത്.

ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് ഗൂഡാലോചനയില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് കണ്ടെത്തല്‍. സിനിമാ മേഖലയില്‍ നിന്നുളള പ്രമുഖരടക്കം മൂന്നൂറോളം പേരെ സാക്ഷികളാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം 450 രേഖകള്‍ തെളിവായി ഹാജരാക്കുമെന്നാണ് അറിയുന്നത്.

INDIANEWS24.COM Kochi

Leave a Reply