728-pixel-x-90-2-learn
728-pixel-x-90
<< >>

നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റപത്രം രണ്ട് ദിവസത്തിനകം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസത്തിനകം നല്‍കാനായേക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണ സംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് രേഖ ഡി ജി പി പരിശോധിച്ചു വരികയാണ്.

പള്‍സര്‍ സുനി അടക്കം അക്രമ സംഭവത്തില്‍ നേരിട്ട് പങ്കുള്ള ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തിനായി നടത്തിയ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതാണ് ദിലീപിനെതിരായ ആരോപണം. ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപ് 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ചില സാങ്കേതിക വശങ്ങള്‍ കൂടി പരിഹരിക്കാനുള്ളതിനാലാണ് കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്ന് ബെഹ്‌റ പറഞ്ഞു. കേസിലെ പ്രധാന സാക്ഷി മജിസ്‌ട്രേറ്റിന്റടുക്കല്‍ പറയുന്ന രഹസ്യമൊഴിയില്‍ മാറ്റം വരുത്തിയത് അന്വേഷണ സംഘത്തെ വലച്ചിരുന്നു. ഇതില്‍ സ്വീകരിക്കേണ്ട നിലപാട് കൂടി കുറ്റപത്രത്തില്‍ ചേര്‍ക്കേണ്ടതുണ്ട്.

INDIANEWS24.COM T V P M

Leave a Reply