728-pixel-x-90-2-learn
728-pixel-x-90
<< >>

നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റപത്രം ഒരാഴ്ച്ചക്കകം

കൊച്ചി: ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഓരാഴ്ച്ചക്കകം സമര്‍പ്പിക്കും. കേസില്‍ പ്രധാനപ്രതിയായി പിടികൂടിയ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെയോ കുറ്റകൃത്യത്തിന്റെ പ്രധാന ആസുത്രകനായി ആരോപിക്കപ്പെടുന്ന നടന്‍ ദിലീപിനെയോ ഒന്നാം പ്രതിയാക്കേണ്ടതെന്ന് വ്യാഴാഴ്ച്ച അന്തിമമായി തീരുമാനിക്കും.

സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായ അക്രമ സംഭവത്തിലെ പ്രധാനിയായ സുനില്‍കുമാറിന് നടിയോട് മുന്‍വൈരാഗ്യമില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സുനില്‍കുമാര്‍ അടക്കം അക്രമത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളെല്ലാം ദിലീപിന്റെ നിര്‍ദേശം പ്രകാരം പ്രവര്‍ത്തിച്ചുവെന്നാകും കുറ്റപത്രത്തില്‍ ചേര്‍ക്കുകയെന്ന് അറിയുന്നു. ഇതാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കത്തിലേക്കും അന്വേഷണ സംഘത്തെ നയിച്ചത്. കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തിയേക്കുമെന്നാണ് അറിയുന്നത്.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് കണ്ടെത്തിയതായി പറയുന്നു. ആക്രമണത്തിനായി ഗൂഢാലോചന നടത്തിയത് കൃത്യം ചെയ്യുന്നതിന് തുല്യമാണെന്ന നിയമോപദേശം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. നാളെ ആലുവ പോലീസ് ക്ലബ്ബില്‍ ഡി ജി പിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം കേസിലെ പ്രതിസ്ഥാനം സംബന്ധിച്ച് തീര്‍പ്പാകും.

INDIANEWS24.COM Kochi

Leave a Reply