728-pixel-x-90-2-learn
728-pixel-x-90
<< >>

നടി ആക്രമിക്കപ്പെട്ട കേസ്: റിമി ടോമിയെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. റിമി ടോമി നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേടുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നും സൂചന.

നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ റിമി ടോമിക്ക് സാധിച്ചിട്ടില്ല. കൂടാതെ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം റിമി ടോമി വിളിച്ച ഫോണ്‍ കോളുകളെക്കുറിച്ചും അന്വേഷണസംഘം ആരാഞ്ഞു. റിമി ടോമിക്ക് ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് റിമി ടോമിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുന്നേറുന്നത്. റിമി ടോമിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്.

INDIANEWS24.COM Kochi

Leave a Reply