jio 800x100
jio 800x100
728-pixel-x-90
<< >>

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റില്‍

തിരുവനന്തപുരം: നടി ക്രൂരമായി ആക്രമത്തിനിരയായ സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റില്‍. രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ദിലീപിന്റെ അറസ്റ്റ് വൈകീട്ടോടെയാണ് രേഖപ്പെടുത്തിയത്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്ഥിരീകരണമുണ്ടായി.

സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആലുവയിലെ പോലീസ് ക്ലബില്‍ രാവിലെ തന്നെ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യകേന്ദ്രത്തിലായിരുന്നു ചോദ്യംചെയ്യല്‍. ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന വ്യക്തമായി തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് പറയുന്നത്.

INDIANEWS24.COM TVPM

Leave a Reply