728-pixel-x-90-2-learn
728-pixel-x-90
<< >>

നടി ആക്രമിക്കപ്പെട്ട കേസ്: സുനി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും സുനില്‍കുമാര്‍ ഗൂഢാലോചനയെ കുറിച്ച് ഒന്നും പറഞ്ഞില്ല.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സുനിയെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പോലീസ് കസ്റ്റഡി ഒഴിവാക്കാനുള്ള ശ്രമമാണ് സുനി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് നിഗമനം.

ജയിലിലേക്കു മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു കടത്തിയ കേസിലാണു സുനിയെ പൊലീസ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. കസ്റ്റഡിയുടെ ആദ്യ ദിവസം ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണു സുനി നല്‍കിയത്.ഇതുവരെ പൊലീസ് മര്‍ദനത്തെക്കുറിച്ചു ആരോപണം ഉന്നയിക്കാതിരുന്ന സുനില്‍ കഴിഞ്ഞ ദിവസം ആദ്യമായി പൊലീസ് മര്‍ദിച്ചതായി കോടതിയില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് എത്രയും വേഗം കസ്റ്റഡി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു പ്രതിഭാഗം അപേക്ഷ നല്‍കുകയും ചെയ്തു.

INDIANEWS24.COM Kochi

Leave a Reply