728-pixel-x-90-2-learn
728-pixel-x-90
<< >>

നടി ആക്രമിക്കപ്പെട്ട കേസ്: ധര്‍മ്മജനേയും ദിലീപിന്റെ സഹോദരനെയും പോലീസ് വിളിപ്പിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനേയും പോലീസ് വിളിച്ചുവരുത്തി. ധര്‍മ്മജന്‍ ചോദ്യം ചെയ്ത് പുറത്തിറങ്ങിയിട്ടും അനൂപിനെ പോലീസ് വിട്ടിട്ടില്ല.

പള്‍സര്‍ സുനിയുമൊത്ത് ധര്‍മ്മജന്‍ തോളില്‍ കൈയ്യിട്ടു നില്‍ക്കുന്ന ചിത്രം പോലീസ് കാട്ടി പരിചയമുണ്ടോയെന്നു ചോദിച്ചതായി ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തന്നോടൊത്ത് ഒരുപാട് പേര്‍ ചിത്രമെടുക്കാറുണ്ടെന്നും എല്ലാവരെയും പരിചയപ്പെടാറില്ലെന്നും പോലീസിന് മൊഴി നല്‍കിയതായി പറഞ്ഞു. ദിലീപും നാദിര്‍ഷായുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചെങ്കിലും അദ്ദേഹം കേസ് സംബന്ധിച്ച ഇരുവരുടെയും കാര്യങ്ങള്‍ ടിവി ന്യൂസില്‍ നിന്നുള്ള വിവരം മാത്രമാണുള്ളതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഡി വൈ എസ് പി ആവശ്യപ്പെട്ടതനുസരിച്ചാണ് എത്തിയതെന്ന് ധര്‍മ്മജന്‍ മാധ്യമങ്ങളെ അറിയിച്ചു.

ദലീപിന്റെ സഹോദരന്‍ അനൂപിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.കേസില്‍ ആരോപണവിധേയരായ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ടെലിഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്കായാണ് ധര്‍മജനെ അന്വേഷണസംഘം വിളിപ്പിച്ചതെന്നാണ് സൂചന.

INDIANEWS24.COM Kochi

Leave a Reply