jio 800x100
jio 800x100
728-pixel-x-90
<< >>

നടിയ ആക്രമിച്ച കേസ്: ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യംചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ചോദ്യംചെയ്യല്‍ ഉടന്‍ നടന്നേക്കും.നടന്‍ ദിലീപ്, നാദിര്‍ഷ എന്നിവര്‍ക്ക് പുറമെ കാവ്യ മാധവന്റെ അമ്മയെയുമാണ് ചോദ്യംചെയ്യുക. മൊബൈല്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെയും കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി(സുനില്‍കുമാര്‍)ക്കൊപ്പമുണ്ടായിരുന്ന സഹതടവുകാരന്‍ ജിന്‍സന്‍ നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പോലീസിന്റെ പുതിയ നീക്കം.

നാദിര്‍ഷായുടെ മൊഴിയില്‍ അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം നടിയെ അക്രമിക്കുന്നതിന് പ്രതിഫലം വാങ്ങുന്നതുമായി ബന്ധപ്പെട്ട വിലപേശലിന് ദൃക്‌സാക്ഷിയുണ്ടെന്നും പോലീസ് കണ്ടെത്തി. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ആദ്യം വിളിച്ചത് നാദിര്‍ഷയെ ആണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് തവണ നാദിര്‍ഷയെ വിളിച്ചു. അതില്‍ ഒരു കോള്‍ എട്ട് മിനിറ്റ് നീണ്ടു. സംഭാഷണത്തില്‍ പ്രതിഫലതുക സംബന്ധിച്ച് നാദിര്‍ഷയുമായി വിലപേശല്‍ നടന്നെന്നാണ് ജിന്‍സണ്‍ നല്‍കിയ രഹസ്യമൊഴി. ചോദ്യം ചെയ്യലില്‍ ഈ കാര്യങ്ങളടക്കം പോലീസ് അന്വേഷിക്കും.

INDIANEWS24.COM Kochi

Leave a Reply