728-pixel-x-90-2-learn
728-pixel-x-90
<< >>

നടിയെ ആക്രമിച്ച കേസ്: നാദിര്‍ ഷാ പ്രതിയാകും; മുകേഷിനെ ചോദ്യം ചെയ്യും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ സംവിധായകന്‍ നാദിര്‍ ഷായും നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതികളാകും. കൂടാതെ കൊല്ലം എം എല്‍ എ കൂടിയായ നടന്‍ മുകേഷിനെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.

തെളിവ് നശിപ്പിക്കല്‍, കുറ്റകൃത്യത്തെപറ്റി അറിവുണ്ടായിട്ടും മറച്ചുവയ്ക്കല്‍, അന്വേഷണം വഴിതിരിച്ചുവിടാന്‍ ദിലീപിനെ സഹായിക്കല്‍ എന്നീ കണ്ടെത്തിലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നാദിര്‍ ഷായെയും അപ്പുണ്ണിയേയും പ്രതികളാക്കുക. ഇരുവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതിന് തെളിവ് കിട്ടിയിട്ടില്ല. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരനെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതി വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി സഹോദരന്‍ അനൂപിനെ കണ്ടിരുന്നു . സംഭവം ഒതുക്കി തീര്‍ക്കാന്‍ അനൂപും സഹായിച്ചോയെന്ന് സംശയം. അനൂപിനേയും പൊലീസ് ചോദ്യം ചെയ്യും.

നടിയെ ആക്രമിക്കുന്നതിനായി ആദ്യമായി ഗൂഢാലോചന നടന്ന സമയത്ത് പ്രധാനപ്രതിയായ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു എന്നതിനാലാണ് മുകേഷിന ചോദ്യം ചെയ്യുക. ദിലീപ് നയാകനായ സൗണ്ട് തോമ എന്ന സിനിമയില്‍ മുകേഷ് അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സുനിയായിരുന്നു മുകേഷിന്റെ ഡ്രൈവര്‍. 2013ല്‍ അമ്മയുടെ സ്‌റ്റേജ്‌ഷോ റിഹേഴ്‌സല്‍ സമയത്തും മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ സുനി എത്തിയിരുന്നു. ദിലീപുമായി അടുത്തതും സംഭവത്തിന്റെ ആദ്യ ഗൂഢാലോചന നടന്നതും ഇക്കാലത്താണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍ മുകേഷിലേക്കെത്തിയത്.

INDIANEWS24.COM Kochi

Leave a Reply