728-pixel-x-90-2-learn
728-pixel-x-90
<< >>

നടിയുടെ സഹോദരിയുടെ ഭാവിവരൻ മോഷ്ടാവിന്റെ വേഷത്തിൽ എത്തിയപ്പോൾ

ഈ കഥ സിനിമയിലല്ല,ജീവിതത്തിലാണ്.

സിനിമാ നടി ഇനിയയുടെ വീട്ടിൽ കുറച്ചു ദിവസം മുൻപ് സ്വർണ്ണവും പണവും മോഷണം പോയിരുന്നു.അത് മാധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു.ഇനിയയുടെ സഹോദരി സ്വാതിയെ വിവാഹം കഴിക്കാൻ നിശ്ചയിച്ച നവ വരനായ ഷെബിൻ ഖാദിർ എന്ന ചെറുപ്പക്കാരനാണ് മോഷണം നടത്തി അക്കിടി പറ്റി പോലീസിന്റെ വലയിൽ കുടുങ്ങിയത്.വളരെ ആസൂത്രിതമായാണ് ഷെബിൻ സ്വാതിയുടെ വീട്ടിൽ മോഷണം നടത്തിയത്.

ആഡംബര ജീവിതം നയിച്ചിരുന്ന ഷെബിൻ വളരെ പെട്ടന്നാണ് സ്വാതിയെയും കുടുംബത്തെയും കൈയ്യിലെടുത്തത്.ഓരോ ദിവസവും ഓരോ കാറുകളിലാണ് ഷെബിൻ തിരുവനന്തപുരം കരമനയിലെ സ്വാതിയുടെ വീട്ടിൽ എത്താറുള്ളത്.തിരുവനന്തപുരത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് സ്വാതിയുമായുള്ള വിവാഹ നിശ്ചയം നടത്തിയത്.പല സീരിയൽ നടന്മാരും വിവാഹത്തിനു എത്തിയിരുന്നു.സീരിയൽ രംഗത്ത് സ്വാതി ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നു.

കല്യാണത്തിനായി ഷെബിൻ തന്നെയാണ് സ്വർണ്ണം സ്വാതിയുടെ വീട്ടുകാരെ ഏൽപ്പിച്ചത്.ഈ മുതലാണ്‌ മറ്റു രണ്ടു ക്രിമിനലുകളുടെ സഹായത്തോടെ മോഷണം നടത്തിയത്.സംഭവ ദിവസം സ്വാതിയുംകുടുംബവും സെക്കന്റ് ഷോ സിനിമക്ക് പോയപ്പോഴാണ് മോഷണം അരങ്ങേറിയത്.സംശയം തോന്നാതിരിക്കാൻ ഷെബിനും കുടുംബത്തോടൊപ്പം പോയി.കൃത്യമായി മൊബൈലിൽ മോഷണത്തിനു എൽപ്പിച്ചവരെ വിവരം ധരിപ്പിച്ചു.മിക്ക ദിവസവും സ്വാതിയുടെ വീട്ടിലെ സന്ദർശകൻ ആയതുകൊണ്ട് വീടിന്റെ താക്കോലിന്റെ ഡൂപ്ളിക്കേറ്റ് നേരെത്തെ എടുത്തു വയ്ക്കാൻ ഷെബിനു സാധിച്ചിരുന്നു.ഈ താക്കോൽ ഉപയോഗിച്ചാണ് പ്രതികൾ അകത്തു കടന്നു മോഷണം നടത്തിയത് .

മോഷണ ദിവസം സ്വാതിയുടെ സഹോദരൻ തീയേറ്ററിൽ എത്തിയത് അര മണിക്കൂർ കഴിഞ്ഞാണ്.ആദ്യം ഇതിൽ സംശയം തോന്നിയ പോലീസ് സഹോദരനെ ചോദ്യം ചെയ്തപ്പോൾ അയാൾ നിരപരാധി ആണെന്ന് മനസിലായി.എന്നാൽ ചില തുമ്പുകൾ പോലീസിനു കിട്ടിയതോടെ പോലീസ് പിന്നെ പിടിച്ചു കയറുകയായിരുന്നു.ഷെബിന്റെ മൊബൈൽ കോളുകൾ പരിശോധിച്ചപ്പോഴാണ് പ്രതി കപ്പലിൽ തന്നെ ഉണ്ടെന്നു പോലീസിനു മനസിലായത്.ഷെബിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരുന്നു.

JITHESH DAMODAR INDIANEWS24

Leave a Reply