കോഴിക്കോട്: കൊച്ചിയില്‍ ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തുകയും ആക്ഷേപിക്കകയും ചെയ്തെന്ന പരാതി പ്രകാരം പി സി ജോര്‍ജ്ജ് എം എല്‍ എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കോഴിക്കോട് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സ്വകാര്യ വ്യക്തി നല്കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.
പൂഞ്ഞാര്‍ എം എല്‍ എയും കേരള കോണ്‍ഗ്രസ് സെക്യൂലര്‍ നേതാവുമായ പി സി ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചയില്‍ ആക്രമണത്തിനിരയായ നടിയുടെ പേര് പറയുകയും അവരെ ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. ഗിരീഷ് ബാബു ആണ് പരാതിക്കാരന്. ഇക്കാര്യം ഉന്നയിച്ച് പോലീസില്‍ ഇയാള്‍ പരാതിയുമായി ചെന്നെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതിയില്‍ ഹര്‍ജി നല്കാന് തീരുമാനിച്ചത്.
INDIANEWS24.COM Kozhikode