jio 800x100
jio 800x100
728-pixel-x-90
<< >>

നടപടിക്രമങ്ങളിലെ സ്വീകാര്യത: യാത്രക്കാര്‍ക്ക് ദുബായി പ്രിയമേറിയതാകുന്നു

ദുബായി:യു എ ഇയിലെ ഏറ്റവും തിരക്കേറിയ സ്ഥലമായ ദുബായിയിലേക്ക് എത്തുന്ന വിദേശികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു.ഇക്കഴിഞ്ഞ ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്ക് നോക്കിയാല്‍ 1.4 കോടി ആളുകളാണ് ഇവിടെയെത്തിയത്.

വിവിധ രാജ്യങ്ങളിലുള്ള യാത്രക്കാരാണ് ഇവിടെ ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നത്.ഏകദേശം 190ന് മേല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.ദുബായി താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാഷിദ് അല്‍മ്മറി അജ്മാന്‍ ഒരു മാധ്യമത്തിനനുവദിച്ച കൂടിക്കാഴ്ച്ചയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്.കഴിഞ്ഞ ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ളതില്‍ അവസാന മാസത്തില്‍ മാത്രം പതനേഴേകാല്‍ ലക്ഷം പോരാണ് ദുബായിയിലൂടെ യാത്ര ചെയ്തത്.

ഇതിന് ശേഷം സെപ്തംബര്‍ മാസത്തിലെ ഒരു ദവസത്തെ മാത്രം കണക്ക് പരിശോധിച്ചപ്പോള്‍ 63000 പേര്‍ അന്ന് യാത്ര ചെയ്‌തെന്ന് മനസ്സിലാക്കാനായി.അനുദിനം വികസനത്തിലേക്ക് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ദുബായിയില്‍ യാത്രക്കാരെ മികച്ച രീതിയില്‍ സ്വീകരിക്കാനും നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കഴിയുന്നത് ഏത് സഞ്ചാരിക്കും പ്രിയങ്കരമാകുന്നു.
ദുബായി അന്താരാഷ്ട്ര വിമാനത്താവളം ഒന്നില്‍ 16 ഉം രണ്ടില്‍ നാലും മൂന്നില്‍ 28 ഉം സമാര്‍ട് ഗേറ്റുകള്‍ നിലവിലുണ്ട്.കൂടാതെ 20ല്‍ അധികം സ്ഥലങ്ങളില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.

INDIANEWS24.COM GULF DESK

Leave a Reply