728-pixel-x-90-2-learn
728-pixel-x-90
<< >>

നടന് ഗുരുവന്ദനത്തോടെ ആരംഭം !

തിരുവനന്തപുരം: കമലിന്റെ ജയറാം ചിത്രമായ നടൻ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടു തിരുവനന്തപുരം താജിൽ മുതിർന്ന നാടക പ്രവർത്തകരെ ആദരിച്ചു.  ചടങ്ങിൽ കമൽ ,ജയറാം ,എം കെ അർജുനൻ ,പി കെ ദേവകിയമ്മ ,കെ പി എ സി ലളിത , ഭാഗ്യലക്ഷ്മി, പാര്‍വതി ജയറാം എന്നിവർ   പങ്കെടുത്തു,

ആദ്യത്തെ സംവിധായകന്‍റെ കഥയിലൂടെ മലയാള സിനിമയുടെ പിറവിയെക്കുറിച്ചു പറഞ്ഞ സെല്ലുലോയ്ഡിന്‍റെ സംവിധായകന്‍ കമലിന്‍റെ പുതിയ ചിത്രം ” നടന്‍ “പ്രദിപാദ്യമാക്കുന്നത്  പ്രഫഷണല്‍ നാടകങ്ങള്‍ നേരിടുന്ന പ്രതിസന്ധിയാണ്.

മൂന്നാമത്തെ ബെല്ലിന്” ചിത്രം”  തിരശീലയിലെത്തും … അനൗണ്‍സ്‌മെന്‍റ് മാറിയതല്ല, സിനിമയുടെയും ടിവിയുടെയും വരവോടെ മൂന്നാമത്തെ ബെല്ലിനു ശേഷം തുടങ്ങുന്ന പ്രഫഷണല്‍ നാടകങ്ങള്‍ക്ക് ആവശ്യക്കാരില്ലാതായതിന്‍റെ കഥയുമായാണ് ഇത്തവണ കമലിന്റെ വരവ്.

‘ആദ്യകാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ നടിമാരെ കിട്ടാതിരുന്ന അവസ്ഥയാണ് ഇപ്പോള്‍ പ്രഫഷണല്‍ നാടകങ്ങള്‍ക്ക്. നാടകത്തില്‍ അഭിനയിക്കുന്നതിനെക്കാള്‍ വരുമാനം സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകുന്നവര്‍ക്കു ലഭിക്കുന്നുണ്ട്. അഭിനേതാക്കളെ കിട്ടാതാകുന്നതോടെ തകര്‍ച്ചയെ നേരിടുന്ന പ്രഫഷണല്‍ നാടകരംഗത്തെ അവതരിപ്പിക്കാനാണ് പുതിയ ചിത്രത്തിലൂടെ ശ്രമിക്കുന്നത്- സംവിധായകന്‍ കമല്‍ തന്‍റെ പുതിയ  ചിത്രത്തെക്കുറിച്ചു പറയുന്നു.

സ്വപ്ന സഞ്ചാരിയെന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം കമലും ജയറാമും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നടന്‍. മലയാള നാടകചരിത്രത്തില്‍ ശ്രദ്ധേയ സ്ഥാനമുള്ള കായംകുളം കെപിഎസിയുടെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന ചില ഭാഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണു സൂചന.പഴയ നാടക ഗാനങ്ങളും ചിത്രത്തിലുണ്ടാകും. എസ്. സുരേഷ് ബാബുവാണ് തിരക്കഥ. ഔസേപ്പച്ചന്‍ സംഗീതം നല്‍കുന്ന ഈ ചിത്രം  കൊല്ലം, കായംകുളം ഭാഗങ്ങളിലാണ് ചിത്രീകരിച്ചത്.

ശേഷം വെള്ളിത്തിരയില്‍ !

SANU- JITH  INDIA NEWS nadan 2 nadan jayaram parvathy bhagyalekshmiunnamed

 

Leave a Reply