jio 800x100
jio 800x100
728-pixel-x-90
<< >>

നടന്‍ ശ്രീനിവാസന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍,ആരോഗ്യ നിലയില്‍ പുരോഗതി

തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ  ഇന്ന് രാവിലെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പി ച്ചു. ലാല്‍ മീഡിയയില്‍ ഡബ്ബിങിന് എത്തി പടവുകള്‍ കയറുന്നതിന് ഇടയില്‍ ശ്വാസ തടസം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി എന്ന് ഡോക്ടര്‍ അറിയിച്ചു. അടുത്തിടെ ശ്രീനിവാസന്‍ സ്ട്രോക്കില്‍  നിന്നും രക്ഷപ്പെട്ടിരുന്നു.തുടര്‍ന്ന് സിനിമയില്‍ സജീവമാകുകയും ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒരുമിച്ച “ഞാന്‍ പ്രകാശന്‍” തിയേറ്ററില്‍ വിജയകരമായി  പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വേളയിലാണ് ഹൃദയാഘാതമുണ്ടായിരിക്കുന്നത്. ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി മെഡിക്കല്‍  ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചു.

INDIANEWS24 KOCHI DESK 

Leave a Reply