jio 800x100
jio 800x100
728-pixel-x-90
<< >>

നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ വെട്ടൂര്‍ പുരുഷന്‍(70) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. അല്‍ഭുതദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നു മുതല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ ലത.

വര്‍ക്കലയ്ക്ക് അടുത്ത് വെട്ടൂരില്‍ ജനിച്ച അദ്ദേഹം സിനിമ കൂടാതെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. തന്റെ ഉയരക്കുറവ് മേന്‍മയാക്കി ജീവിത പ്രതിസന്ധികളെ മറികടക്കുകയായിരുന്നു അദ്ദേഹം. 1974ല്‍ പുറത്തിറങ്ങിയ നടീനടന്‍മാരെ ആവശ്യമുണ്ട് ആണ് ആദ്യ സിനിമ. വിനയന്‍ സംവിധാനം ചെയ്ത അല്‍ഭുത ദ്വീപിലെ രാജഗുരുവാണ് ശ്രദ്ധേയ വേഷം. ഇദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രവും ഇതുതന്നെ.

INDIANEWS24.COM T V P M

Leave a Reply