728-pixel-x-90-2-learn
728-pixel-x-90
<< >>

നടന്‍ രതീഷിന്റെ മകള്‍ സിനിമയിലേക്ക്‌

താരസന്തതികള്‍ ബിഗ്‌സ്‌ക്രീനുകളില്‍ നിറയുന്ന കാലത്ത് പുതുമുഖമായി നടന്‍ രതീഷിന്റെ മകളും സിനിമയിലെത്തുന്നു.സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്തരിച്ച പ്രമുഖ നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് അരങ്ങേറുന്നത് കുഞ്ചാക്കോ ബോബന്റെ നായികയായാണ്.ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടില്ല.

നിഷാദ് കോയ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോനും വേഷമിടുന്നു.സമീപകാലത്ത് ഹിറ്റുകള്‍ സമ്മാനിച്ച ബിജു മേനോന്‍ – കുഞ്ചാക്കോ ബോബന്‍ ജോഡികളുടെ അവസാന ചിത്രം ഭയ്യാഭയ്യാ ആണ്.തമിഴ് മാത്രം സംസാരിക്കാനറിയുന്ന ഒരു ശ്രീലങ്കന്‍ സ്വദേശിയുടെ വേഷത്തിലാണ് പാര്‍വ്വതി രതീഷ് ആദ്യമായി ബിഗ്‌സ്‌ക്രീനിലെത്തുക.

പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന സിനിമയുടെ ചിത്രീകരണം ദുബായിലും ശ്രീലങ്കയിലുമായിരിക്കും.സുരാജ് വെഞ്ഞാറമ്മൂട്, നീരജ് മാധവ്, നിയാസ് ബക്കര്‍, സാദിഖ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

INDIANEWS24.COM MOVIES

Leave a Reply