728-pixel-x-90-2-learn
728-pixel-x-90
<< >>

നടന്‍ മുന്‍ഷി വേണു അന്തരിച്ചു

തൃശ്ശൂര്‍:നടന്‍ മുന്‍ഷി വേണു അന്തരിച്ചു.വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.ചോട്ടാ മുംബൈ, ഡാഡികൂള്‍,ഇവിടം സ്വര്‍ഗ്ഗമാണ്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഇമ്മാനുവല്‍,ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഹണീബീ-2 ആണ് അവസാനചിത്രം.

മിനുറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ടെലിവിഷന്‍ പരിപാടിയായ മുന്‍ഷിയിലെ മെമ്പര്‍ ആയതോടെയാണ് വേണു ശ്രദ്ധിക്കപ്പെട്ടത്.പിന്നീട് പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത വിധം മെമ്പര്‍ പരിചിതനായപ്പോള്‍ സിനിമയിലേക്കുള്ള വരവിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.ചെറിയ റോളുകളായിരുന്നെങ്കിലും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന വേഷങ്ങളിലൂടെയാണ് വേണു സിനിമാ സാന്നിധ്യമായത്.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിക്കൊണ്ടിരുന്നത്.കഴിഞ്ഞ പത്തുവര്‍ഷമായി ചാലക്കുടിയിലെ ഒരു ലോഡ്ജാണ് അവിവാഹിതനായ വേണുവിന്റെ വീട്.പ്രായാധിക്യം കൊണ്ടുള്ള ശാരീരിക അവശതകള്‍ കാരണം സിനിമയില്‍ നിന്നും സ്വയം ഒഴിഞ്ഞുനില്‍ക്കാന്‍ തുടങ്ങി.അവസരങ്ങളുമായി സമീപിക്കുന്നവരോടെല്ലാം ഒഴിവുകഴിവുകള്‍ പറഞ്ഞ് പിന്‍മാറുകയായിരുന്നു.

INDIANEWS24.COM TSR

Leave a Reply