jio 800x100
jio 800x100
728-pixel-x-90
<< >>

നടന്‍ ബാബു രാജിനെതിരെ ഭൂമി വില്‍പ്പന തട്ടിപ്പിന് കേസ്:

കൊച്ചി :ചലച്ചിത്ര നടന്‍ ബാബു രാജ്, സുഹൃത്ത് നൗഷാദ് എന്നിവര്‍ക്കെതിരെ ഭൂമി വില്‍പ്പന ഇടപാടുമായി ബന്ധപ്പെട്ട് നെടുമ്പാശേരി പൊലീസ് കേസെടുത്തു.
സ്ഥലം നല്‍കാമെന്നു പറഞ്ഞ് തന്‍റെ കൈയില്‍ നിന്ന് 55 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കോഴിക്കോട് താമരശേരി സ്വദേശി മൊയ്തീന്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നൗഷാദിന്‍റെ പേരില്‍ നെടുന്പാശേരിയിലുള്ളതായി പറയുന്ന സ്ഥലത്തിന്‍റെ ബാങ്ക് ബാധ്യത തീര്‍ക്കുന്നതിന്കുറഞ്ഞവിലയ്ക്ക് സ്ഥലം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബാബുരാജ് ഇടപാടില്‍ ഇടനിലക്കാരനായെന്നാണ് ആരോപണം. എന്നാല്‍ ഇത്തരത്തിലൊരു സ്ഥലമില്ലെന്നും ഭൂമിയുടെ രേഖകള്‍ വ്യാജമായിരുന്നെന്നും നെടുമ്പാശേരി പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ്‌ പോലിസ് കേസെടുത്തത്.

www.indianews24.com/uk

Leave a Reply