jio 800x100
jio 800x100
728-pixel-x-90
<< >>

നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

കൊച്ചി:നടന്‍ ജിഷ്ണു രാഘവന്‍(35) അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രണ്ട് വര്‍ഷത്തോളമായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സതേടി വരികയായിരുന്നു.ഇടയ്ക്ക് അസുഖം പൂര്‍ണ്ണമായും മാറിയ അവസ്ഥയില്‍ എത്തിയതായ് ജിഷ്ണുവിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും സൂചന ലഭിച്ചിരുന്നു.അതികം താമസിയാതെ അദ്ദേഹം സിനിമാ രംഗത്ത് സജ്ജീവമാകുമെന്ന് പോസ്റ്റുകളിലൂടെ അറിയിച്ചിരുന്നു.പഴയകാലം മുതല്‍ മലയാള സിനിമയില്‍ സജീവമായ നടന്‍ രാഘവന്റെ മകനാണ്.

1987ല്‍ രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ രംഗപ്രവേശം ചെയ്തു.2002ലെ കമലിന്റെ ക്യാമ്പസ് ചിത്രം നമ്മള്‍ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് ഭരതനൊപ്പം നായകനായി.തുടര്‍ന്ന് ഫ്രീഡം, വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീഡ് തുടങ്ങി 25 ഓളം മലയാള സിനികളില്‍ വേഷമിട്ടു.ബി ടെക്ക് കാരനായ ജിഷുണു ഒരു ഇടവേളയില്‍ പഠിച്ച പ്രൊഫഷനിലേക്ക് തിരികെ പോയി.രണ്ടാം വരവില്‍ ട്രാഫിക്ക് സിനിമയുടെ റീമേക്കിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.റബേക്ക ഉതുപ്പ് കിഴക്കേമല ആണ് അവസാനചിത്രം.കോഴിക്കോട് എന്‍ ഐ ടിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബി ടെക് ബിരുദമെടുത്ത ജിഷ്ണുവിന്റെ ജൂനിയറായി പഠിച്ച ആര്‍ക്കിടെക്ട് ധന്യയാണ് ഭാര്യ.

INDIANEWS24.COM Kochi

Leave a Reply