728-pixel-x-90-2-learn
728-pixel-x-90
<< >>

നടന്‍ കലാഭവന്‍ മണി അന്തരിച്ചു

കൊച്ചി:നടന്‍ കലാഭവന്‍ മണി(45) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തിന്റെ മരണം ഞായറാഴ്ച്ച വൈകീട്ട് 7.15 ഓടെയാണ് സ്ഥിരീകരിച്ചത്.രണ്ട് ദിവസം മുമ്പാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അവസ്ഥ കൂടുതല്‍ വഷളായതോടെ ഇന്ന് വൈകീട്ട് അഞ്ച് മണിമുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ചാസം നടത്തിയത്.പലതവണ കാര്യങ്ങള്‍ ഏറെ ഗുരുതരമായെങ്കിലും ഒടുവില്‍ ഡോക്ടര്‍മാര്‍  മരണം സ്ഥിരീകരിക്കുകയായിരുന്നു.

20 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറ സാന്നിധ്യമായ മണി തമിഴ്,തെലുങ്ക്,കന്നഡ സിനിമകളിലും സജ്ജീവമായിരുന്നു.സമുദായം,അക്ഷരം എന്നീ  സിനിമകളിലൂടെ ചലച്ചിത്രലോകത്ത് മുഖം കാണിച്ച മണി 1996ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലൂടെയാണ് ഹാസ്യ വേഷങ്ങളില്‍ ശ്രദ്ധേയനായത്.തുടര്‍ന്ന് നായകനായി.വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ ദേശീയ,സംസ്ഥാന തലത്തില്‍ പ്രത്യേക ജൂറി അവാര്‍ഡ് ജേതാവായി.ഇതോടെ ദക്ഷിണേന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ട ചാലക്കുടി സ്വദേശി മണിയെ തേടി താമസിയാതെ വില്ലന്‍ വേഷങ്ങളും എത്തി തുടങ്ങി.

പിന്നീടിങ്ങോട്ട് വില്ലനായും നായകനായും സഹനടനായും മണി സിനിമയില്‍ ഒഴിവാക്കാനാകാത്ത താരമായി വളരുകയായിരുന്നു.കൊച്ചിന്‍ കലാഭവന്റെ മിമിക്രിയിലൂടെയാണ് സിനിമാ രംഗത്തെത്തിയത്.സിനിമയില്‍ സജ്ജീവമാകുമ്പോഴും മിമിക്രിയും നാടന്‍പാട്ടും ഒപ്പംകൂട്ടിയിരുന്നു.മണിയുടെ നാടന്‍പാട്ടുകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.25 ഓളം സിനിമയ്ക്കു വേണ്ടിയും മണി പിന്നണി പാടിയിട്ടുണ്ട്.ഇതില്‍ നാടന്‍പാട്ടിന്റെ ഗണത്തില്‍ പെടുത്താത്തവയും ഉള്‍പ്പെടും.ഇങ്ങനെ കലയുടെ വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടെ ഉണ്ടായ മരണത്തെ ഏവരും ഞെട്ടലോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.മുരിങ്ങൂര്‍ സ്വദേശി നിമ്മിയാണ് ഭാര്യ.ഏകമകള്‍ വാസന്തിലക്ഷ്മി.

INDIANEWS24.COM Kochi

One Response to നടന്‍ കലാഭവന്‍ മണി അന്തരിച്ചു

  1. vattamattam Reply

    March 6, 2016 at 9:09 PM

    ആ മണിയൊച്ചയും നിലച്ചു

Leave a Reply