728-pixel-x-90-2-learn
728-pixel-x-90
<< >>

നടന്‍ അബി അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടനും മിമിക്രിതാരവുമായ അബി(52) അന്തരിച്ചു. ഹബീബ് അഹമ്മദ് എന്നാണ് ശരിയായ പേര്. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ സുനില. മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനായ ഷെയിന്‍ നിഗം മകനാണ്. അഹാന, അലീന എന്നിവരും മക്കളാണ്.

ഏറെ നാളായി രോഗബാധിതനായ അബിക്ക് രക്തത്തില്‍ പ്‌ളേറ്റ്‌ലെറ്‌സ് കുറയുന്ന അസുഖമാണ് പിടിപ്പെട്ടിരുന്നത്. ഇതുമൂലം പലപ്പോഴും സിനിമകളില്‍ നിന്നും ഷോകളില്‍ നിന്നും വിട്ടുനിന്നിരുന്നു. മിമിക്രിക്ക് വലിയ തോതില്‍ സ്വീകാര്യത കിട്ടിയിരുന്ന കാലത്ത് പ്രമുഖ ട്രൂപ്പുകളായ കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗര്‍ എന്നിവിടങ്ങളിലെല്ലാം ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം നയംവ്യക്തമാക്കുന്നു മുതല്‍ സിനിമയുടെ ഭാഗമാണ്. മഴവില്‍ കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്‍മാര്‍, അനിയത്തിപ്രാവ്, രസികന്‍ ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

INDIANEWS24.COM Kochi

Leave a Reply